ജന്മദിനം മുതൽ ജഴ്​സി നമ്പർ വരെ ഒരുപോലെ; ഗാംഗുലിയും കോൺവോയും തമ്മിലുള്ള സാമ്യങ്ങൾ കണ്ടാൽ നിങ്ങളും ഞെട്ടും

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ ലോഡ്​സിൽ നടന്ന അരങ്ങേറ്റ ടെസ്റ്റിലെ ഡബിൾ സെഞ്ച്വറിയോടെ താരമായിരിക്കുകയാണ്​ ന്യൂസിലാൻഡ്​ താരം ഡെവൻ കോൺവോയ്​. എന്നാൽ അതിലേറെ കൗതുകമാകുന്നത്​ ഇന്ത്യയുടെ മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ്​ ഗാംഗുലിയുമായുള്ള സാമ്യങ്ങൾ കൊണ്ടാണ്​. ദക്ഷിണാഫ്രിക്കയിൽ ജനിച്ച കോൺവോയ്​ ന്യൂസിലാൻഡിലേക്ക്​ കുടിയേറിയാണ്​​ ടീമിലിടം പിടിച്ചത്.

ഗാംഗുലിയും കോൺവോയും തമ്മിലുള്ള സാമ്യങ്ങൾ ഇങ്ങനെ

-രണ്ട്​ പേരും ജനിച്ചത്​ ജൂലൈ എട്ടിന്​. ഗാംഗുലി 1972ൽ കൊൽക്കത്തയിലും കോൺവോയ്​ 1991ൽ ​ജൊഹന്നാസ്​ ബർഗിലുമാണ്​ ജനിച്ചത്​.

-രണ്ട്​ പേരും ഇടം കൈയ്യൻമാർ

-ഇരുവരുടെയും അന്താരാഷ്​ട്ര ക്രിക്കറ്റിലെ ആദ്യ മത്സരം വെസ്റ്റ്​ ഇൻഡീസിനെതിരെ. കോൺവോയ്​ 2020 നവംബർ 27ന്​ ട്വന്‍റി 20യിലാണ്​ വിൻഡീസിനെതിരെ ആദ്യ അന്താരാഷ്​ട്ര മത്സരം കളിച്ചതെങ്കിൽ ഗാംഗുലി 1992 ജനുവരി 11ന്​ വിൻഡീസിനെതിരായ ഏകദിനത്തിലാണ്​ ആദ്യ അന്താരാഷ്​​ട്ര മത്സരത്തിനിറങ്ങിയത്​.

-അരങ്ങേറ്റ ടെസ്റ്റ്​ മത്സരം കളിക്കാൻ ഇരുവരും ഇറങ്ങിയത്​ ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്​സിൽ. ഇരുവരും മത്സരത്തിൽ 100 റൺസിലേറെ സ്​കോർ ചെയ്​തു. ഗാംഗുലി 131ഉം ​കോൺവോയ്​ 200 റൺസുമാണ്​ നേടിയത്​.

-ഇരുവരുടെയും ഏകദിന ജഴ്​സി നമ്പർ 84 ആണെന്നതും ഏവരെയും അത്​ഭുതപ്പെടുത്തുന്നു.  

Tags:    
News Summary - The Astounding Similarities Between NZ's Devon Conway And India's Sourav Ganguly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.