രണ്ടു ഇതിഹാസങ്ങൾ ദുബൈയിൽ ഒരുമിച്ചപ്പോൾ...

ട്വന്‍റി20 ലോകകപ്പ്​ ആരവങ്ങൾ ഉയരാൻ ഇനി ദിവസങ്ങൾ മാത്രം. വമ്പൻ ടീമുകളെല്ലാം ദുബൈയിൽ എത്തിക്കഴിഞ്ഞു. സന്നാഹ മത്സരങ്ങൾ കളിച്ച്​ ഇന്ത്യയടക്കമുള്ള ടീമുകൾ ഒരുങ്ങിയിരിക്കുകയാണ്​. 'സൂപ്പർ 12'ലെ നാലു സ്​ഥാനങ്ങൾക്കായി അവസാന റാങ്കുകാരുടെ ചൂടേറിയ പോരാട്ടം അരങ്ങ്​ തകർക്കുന്നു.

കഴിഞ്ഞ തവണ ഇന്ത്യയെ നയിച്ച, പ്രഥമ ​ട്വന്‍റി20 ലോക കിരീടം നേടിത്തന്ന മഹേന്ദ്ര സിങ്​ ധോണി ഇത്തവണ ഇന്ത്യൻ ടീമിനൊപ്പം മെന്‍ററായി ഉള്ളത്​ താരങ്ങൾക്ക്​ കൂടുതൽ ഉണർവേകിയിട്ടുണ്ട്​. ഐ.പി.എൽ ചൂടുമാറുന്നതിനു മുന്നെ ട്വന്‍റി20 പോരാട്ടത്തിന്​ ഇറങ്ങുന്നതിനാൽ ഇന്ത്യ ​ടൂർണമെന്‍റിലെ ഫേവറേറ്റുകളിൽ മുന്നിലാണ്​​. രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസും വമ്പൻമാർക്ക്​ വെല്ലുവിളി ഉയർത്തും.

ഇന്ത്യയുടെ മഹേന്ദ്രസിങ്​ ധോണിയും വിൻഡീസ്​ പവർ ഹീറോ ക്രിസ്​ ഗെയ്​ലും ദുബൈയിൽ സൗഹൃദം പങ്കുവെക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്​ ബി.സി.സി.ഐ. 'രണ്ടു ഇതിഹാസങ്ങൾ, ഹൃദ്യമായ നിമിഷം' എന്ന കുറിപ്പോടെയാണ്​ ബി.സി.സി.ഐ ചിത്രം പങ്കുവെച്ചത്​. വിൻഡീസ്​ ക്രിക്കറ്റ്​ ബോഡും ഇന്ത്യൻ താരങ്ങളോടൊപ്പം വിൻഡീസ്​ താരങ്ങൾ നിൽക്കുന്ന ഫോ​ട്ടോകൾ പങ്കുവെച്ചിട്ടുണ്ട്​. ധോണിയും ചെന്നൈ സൂപ്പർ കിങ്​സിലെ സഹതാരം ഡ്വെയ്​ൻ ബ്രാവോയും പന്തും നികോളസ്​ പുരാനും ഇന്ത്യൻ കോച്ച്​ രവിശാസ്​ത്രി​യും പാകിസ്​താൻ ബാറ്റിങ്​ കോച്ച്​ മാത്യൂ ഹെയ്​ഡനും വെസ്റ്റിൻഡീസ്​ കോച്ച്​ ഫിൽ സൈമൺസും ഒരുമിച്ചുള്ള ഫോട്ടാകളാണ് വിൻഡീസ്​ ബോർഡ്​​ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്​തത്​.

ഈ മാസം 23ന്​ ആസ്​ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ്​ 'സൂപ്പർ 12' പോരാട്ടങ്ങൾക്ക്​ തുടക്കമാവുന്നത്​. ഇന്ത്യയുടെ ആദ്യ മത്സരം 24ന് പാകിസ്​താനെതിരെയാണ്​. ​

Tags:    
News Summary - T20 World Cup 2021: The "memorable moment" when MS Dhoni caught up with Chris Gayle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT