ഔട്ടായതിന്‍റെ കലിപ്പ്​ ബാറ്റിനോട്​ തീർത്തു; കിവീസിന്‍റെ സൂപ്പർതാരത്തിന്​ ഫൈനൽ നഷ്​ടമാവും -വിഡിയോ

ന്യൂസിലൻഡിന്‍റെ വിക്കറ്റ് കീപ്പർ-ബാറ്റ്​സ്​മാനായ ഡീവോൺ കോൺവെയ്ക്ക് ടി20 ലോകകപ്പ്​ ഫൈനലും തുടർന്നുള്ള ഇന്ത്യൻ പര്യടനവും നഷ്​ടമാവും. ഇംഗ്ലണ്ടിനെതിരായ സെമി-ഫൈനൽ മത്സരത്തിലേറ്റ പരിക്കാണ്​ താരത്തിന്​ വിനയായത്​. ഇംഗ്ലീഷ്​ ബൗളർ ലിയം ലിവിങ്​സ്റ്റൺ എറിഞ്ഞ പന്തിൽ പുറത്തായതിന്‍റെ നിരാശയിൽ സ്വന്തം ബാറ്റിന്​ വലതുകൈകൊണ്ട്​ കോൺവെയ്​ ആഞ്ഞടിക്കുകയായിരുന്നു.

ഇന്ന്​ രാവിലെ എക്‌സ്‌റേ എടുത്തപ്പോൾ താരത്തിന്‍റെ വലതു കൈയിലെ അഞ്ചാമത്തെ മെറ്റാകാർപൽ ഒടിഞ്ഞതായി സ്ഥിരീകരിച്ചു. 'ഈ സാഹചര്യത്തിൽ ഇത്തരത്തിൽ പുറത്തുപോകേണ്ടി വന്നതിൽ താരത്തിന്​ തികഞ്ഞ നിരാശയുണ്ടെന്നും മറ്റാരേക്കാളും അവനാണ്​ ​അതോർത്ത്​ ദുഃഖിക്കുന്നതെന്നും' ന്യൂസിലൻഡ്​ മുഖ്യ പരിശീലകൻ ഗാരി സ്റ്റെഡ് പറഞ്ഞു

ടി20 ലോകകപ്പിൽ കിവികൾക്ക്​ ഇത്​ രണ്ടാം തവണയാണ്​ പരിക്ക്​ കാരണം താരങ്ങളെ നഷ്​ടമാവുന്നത്​. പാകിസ്താനെതിരായ മത്സരത്തിൽ ലോക്കി ​ഫെർഗൂസനായിരുന്നു പരിക്കേറ്റത്​.

Tags:    
News Summary - T20 World Cup 2021 New Zealand star batsman ruled out of final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT