ട്വന്‍റി20 ബാറ്റിങ്: സൂര്യകുമാർ തന്നെ ഒന്നാമൻ; കരിയറിലെ മികച്ച നേട്ടവുമായി ശുഭ്മൻ ഗിൽ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ട്വന്‍റി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തന്നെ ഒന്നാമൻ. 906 റേറ്റിങ് പോയന്‍റുമായാണ് താരം ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ത്യൻ യുവ താരം ശുഭ്മൻ ഗില്ലാണ് ബുധനാഴ്ച ഐ.സി.സി പുറത്തിറക്കിയ പട്ടികയിൽ കാര്യമായ നേട്ടമുണ്ടാക്കിയത്.

ബാറ്റിങ് റാങ്കിൽ ഗിൽ 30ാം സ്ഥാനത്തേക്ക് കുതിച്ചു. താരത്തിന്‍റെ കരിയറിലെ മികച്ച റാങ്കിങ്ങാണിത്. ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയതാണ് താരത്തിന് നേട്ടമായത്. 542 ആണ് താരത്തിന്‍റെ റേറ്റിങ് പോയന്‍റ്. സൂപ്പർതാരം വീരാട് കോഹ്ലി 15ാം സ്ഥാനത്തേക്ക് ഇറങ്ങി. (612 പോയന്‍റ്). രോഹിത് ശർമ 545 പോയന്‍റുമായി 29ാം സ്ഥാനത്താണ്. ആദ്യ 30 റാങ്കിങ്ങിൽ നാലു ഇന്ത്യൻ താരങ്ങളാണുള്ളത്. പാകിസ്താൻ നായകൻ ബാബർ അസം, ന്യൂസിലൻഡ് താരം ഡെവോൺ കോൺവെ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഓൾ റൗണ്ടർമാരിൽ ഇന്ത്യയുടെ ട്വന്‍റി20 നായകൻ ഹാർദിക് പാണ്ഡ്യ 250 പോയന്‍റുമായി രണ്ടാം റാങ്കിലെത്തി. ബംഗ്ലാദേശിന്‍റെ ഷാകിബ് അൽ ഹസനാണ് ഒന്നാമത് (252 പോയന്‍റ്). അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനാണ് ബൗളർമാരിൽ ഒന്നാമത്. ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ രണ്ടാമതും.

Tags:    
News Summary - Suryakumar Yadav continues to lead ICC T20 batting chart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.