മിച്ചൽ മാർഷിന്റെ ഓൾ റൗണ്ട് പ്രകടനം വിഫലം; ഡൽഹിക്കെതിരെ ഹൈദരാബാദിന് ഒമ്പതു റൺസ് ജയം

ന്യൂഡൽഹി: ഐ.പി.എല്ലിൽ ആതിഥേയരായ ഡൽഹി കാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഒമ്പതു റൺസ് ജയം. ടോസ് നേടി ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു.

ഡൽഹിയുടെ മറുപടി 20 ഓവറിൽ ആറിന് 188ൽ അവസാനിച്ചു. ഡൽഹിക്കായി മിച്ചൽ മാർഷ് നാല് ഓവറിൽ 27 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. 39 പന്തിൽ 63 റൺസെടുത്ത് മാർഷ് ബാറ്റിങ്ങിലും മിന്നിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ഓപണർ ഫിൽ സാൾട്ടും (35 പന്തിൽ 59) ഡൽഹിക്കുവേണ്ടി അർധ ശതകം നേടി.

ഡേവിഡ് വാർണർ (പൂജ്യം), മനീഷ് പാണ്ഡെ (മൂന്നു പന്തിൽ ഒന്ന്), പ്രിയം ഗാർഗ് (ഒമ്പത് പന്തിൽ 12), സർഫറാസ് ഖാൻ (10 പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ താരങ്ങൾ. 14 പന്തിൽ 29 റൺസുമായി അക്സർ പട്ടേലും എട്ടു പന്തിൽ 11 റൺസുമായി റിപൽ പട്ടേലും പുറത്താകാതെ നിന്നു.

ഓപ്പണർ അഭിഷേക് ശർമയുടെയും ഹെൻറിച് ക്ലാസന്‍റെയും അർധ സെഞ്ച്വറിയാണ് ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്. അഭിഷേഖ് ശർമ 36 പന്തിൽ 67 റൺസെടുത്തു. ക്ലാസെൻ 27 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ (ആറു പന്തിൽ അഞ്ച്), രാഹുൽ ത്രിപാഠി (ആറു പന്തിൽ 10), എയ്ഡൻ മാർക്രം (13 പന്തിൽ എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), അബ്ദുൽ സമദ് (21 പന്തിൽ 28) എന്നിവരാണ് പുറത്തായ താരങ്ങൾ.

അകേൽ ഹൊസൈൻ 10 പന്തിൽ 16 റൺസെടുത്ത് പുറത്താകാതെ നിന്നു. ഡൽഹിക്കായി മിച്ചൽ മാർഷ് നാലു വിക്കറ്റ് നേടി. ഇഷാന്ത് ശർമ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - SunRisers Hyderabad Beat Delhi Capitals By 9 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.