ചരിത്ര നേട്ടവുമായി സിക്കന്ദർ റാസ; ഇനി വിരാട് കോഹ്‍ലിക്കൊപ്പം

ഹരാരെ: ട്വന്റി 20 ലോകകപ്പിനുള്ള ആഫ്രിക്കൻ മേഖല യോഗ്യത മത്സരത്തിൽ തകർപ്പൻ ആൾറൗണ്ട് മികവിലൂടെ ചരിത്രം കുറിച്ച് സിംബാബ്​‍വെ താരം സിക്കന്ദർ റാസ. റുവാ​ണ്ടക്കെതിരെയായിരുന്നു റാസയുടെ ക്ലാസ് പ്രകടനം. ബാറ്റിങ്ങിൽ ഓപണറായി ഇറങ്ങിയ നായകൻ 36 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം അടിച്ചുകൂട്ടിയത് 58 റൺസായിരുന്നു. ബൗളിങ്ങിനിറങ്ങിയപ്പോൾ വാലറ്റത്തെ ഹാട്രിക്കിലൂടെ എറിഞ്ഞിടുകയും ചെയ്തു. മത്സരത്തിൽ 144 റൺസിനായിരുന്നു സിംബാബ്​‍വെയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത അവർ 20 ഓവറിൽ നാലിന് 215 റൺസാണ് നേടിയത്. മുൻനിര വിക്കറ്റുകൾ സഹതാരങ്ങൾ വീഴ്ത്തിയപ്പോൾ 19ാം ഓവറിൽ ഹാട്രിക് വിക്കറ്റുമായി റാസ റുവാണ്ടയുടെ കഥ കഴിച്ചു. ട്വന്റി 20യിൽ ഹാട്രിക് നേടുന്ന ആദ്യ സിംബാബ്​‍വെ താരമെന്ന നേട്ടവും സ്വന്തം പേരിലാക്കി. മൂന്ന് റൺസ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ മൂന്ന് വിക്കറ്റ് നേട്ടം. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട റാസ ഈ വർഷം ആറാം തവണയാണ് മാൻ ഓഫ് ദ മാച്ചാവു​ന്നത്. ഇക്കാര്യത്തിൽ വിരാട് കോഹ്‍ലിക്കൊപ്പമെത്താനും സിംബാബെ താരത്തിനായി.

യുഗാണ്ടക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങി ലോകകപ്പ് യോഗ്യത പ്രതിസന്ധിയിലായ സിംബാബ്​‍വെയുടെ തകർപ്പൻ തിരിച്ചുവരവിന് കൂടിയാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ജയത്തോടെ ലോകകപ്പ് പ്രതീക്ഷയിൽ തിരിച്ചെത്തിയിരിക്കുകയാണവർ. നിലവിൽ നാല് പോയന്റുമായി നാലാം സ്ഥാനത്താണ്.

Tags:    
News Summary - Sikandar Raza with historic achievement; Now with Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.