അത് രോഹിത് ശർമയല്ല! ശുഭ്മൻ ഗില്ലിന്‍റെ ഫേവറീറ്റ് ഓപ്പണിങ് പാർട്ണറെ അറിയണോ...

ഇന്ത്യയുടെ യുവതാരം ശുഭ്മൻ ഗിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, ഇഷാൻ കിഷൻ തുടങ്ങിയവർക്കൊപ്പം ഓപ്പണിങ് ചെയ്തിട്ടുണ്ട്. എന്നാൽ, തന്‍റെ ഫേവറീറ്റ് ഓപ്പണിങ് പാർട്ണറായി ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ഇവരിൽ ആരുടെയും പേരില്ലായിരുന്നു.

മുൻ ഇന്ത്യൻ നായകനും ഇതിഹാസവുമായ സചിൻ തെണ്ടുൽക്കറെയാണ് ഫേവറീറ്റ് ഓപ്പണിങ് പാർട്ണറായി ഗിൽ തെരഞ്ഞടുത്തത്. എന്നാൽ, ഒരിക്കൽപോലും സചിനൊപ്പം ഗിൽ കളിച്ചിട്ടില്ല. ജിയോ സിനിമയിലെ റാപ്പിഡ് ഫയർ സ്റ്റേജിലെ ചോദ്യത്തിലായിരുന്നു ഗില്ലിന്‍റെ പ്രതികരണം. നിലവിൽ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ താരമാണ് ശുഭ്മൻ ഗിൽ. ഈ വർഷം ഇന്ത്യക്കായി ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടിയ താരമാണ് ഗിൽ.

ഏകദിന ചരിത്രത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഗിൽ. ജനുവരി 18ന് ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ 149 പന്തിൽ 208 റൺസാണ് താരം അടിച്ചെടുത്തത്. ഇന്ത്യ ഈ വർഷം വേദിയാകുന്ന ഏകദിന ലോകകപ്പിൽ രോഹിത് ശർമക്കൊപ്പം ഓപ്പണിങ് ചെയ്യുന്നതും ഗില്ലായിരിക്കും. 2013ൽ അന്ത്രാരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച സചിൻ, 2013ൽ ഐ.പി.എൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്നു.

Tags:    
News Summary - Shubman Gill Picks Ex-MI Skipper As His Favourite Opening Partner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.