ഐ.പി.എൽ ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്ന് ടീമുകളിൽ ഒന്നായി പഞ്ചാബ് കിങ്സ് മാറിയിരുന്നു. ശ്രേയസ് അയ്യരിന്‍റെ നേതൃത്ത്വത്തിൽ 10 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചാബ് പ്ലേ ഓഫ് പ്രവേശനം നടത്തുന്നത്. പഞ്ചാബ് പ്ലേ ഓഫിലെത്തിയതിന് പിന്നാലെ കിടിലൻ റെക്കോഡാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സ്വന്തമാക്കിയത്.
ഐ.പി.എല്ലില ക്യാപ്റ്റനായി മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേയോഫിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനാണ് അയ്യർ. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ ജേതാക്കളായപ്പോൾ ശ്രേയസ് അയ്യരായിരുന്നു ക്യാപ്റ്റൻ. കൊൽക്കത്തയുടെ നായകനാകുന്നതിന് മുമ്പ് താരം ഡൽഹി ക്യാപിറ്റൽസിനെയും നയിച്ചിരുന്നു. 2019-2020 സീസണിൽ ഡെൽഹിയുടെ നായകനായിരുന്ന ശ്രേയസ് രണ്ട് സീസണിലും ടീമിനെ പ്ലേ ഓഫിലെത്തിച്ചു.
ഡൽഹിയുടെ ചരിത്രത്തിൽ 2020ൽ മാത്രമാണ് അവർ ഫൈനലിൽ കളിച്ചത്. അയ്യരിന്‍റെ കീഴിൽ കളിച്ച ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് തോൽക്കാനായിരുന്നു ക്യാപിറ്റൽസിന്‍റെ വിധി. പിന്നീട് 2023 മെഗാലേലത്തിൽ താരം കൊൽക്കത്തയിലെത്തി. ആദ്യ സീസൺ പരിക്ക് മൂലം നഷ്ടമായ അയ്യർ രണ്ടാം സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ചു.
ഡൽഹിയുടെ ചരിത്രത്തിലെ ഒരേയൊരു ഫൈനലിൽ പ്രവേശിപ്പിച്ചതും. കൊൽക്കത്തയെ 10 വർഷത്തിന് ശേഷം കിരീടത്തിലേക്ക് നയിച്ചതും, ഇപ്പോൾ പഞ്ചാബിനെ 11 വർഷങ്ങൾക്ക് ശേഷം പ്ലേ ഓഫിൽ പ്രവേശിക്കാൻ സഹായിച്ചതും ശ്രേയസ് എന്ന നായകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.