ബംഗളൂരു: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഫോമില്ലായ്മ ചർച്ചയാവുമ്പോൾ ഇന്ത്യൻ താരത്തെ പിന്തുണച്ച് മുൻ പാകിസ്താൻ ഫാസ്റ്റ്ബൗളർ ശുഹൈബ് അക്തർ. കോഹ്ലിയുടെ 70 സെഞ്ച്വറികൾ വീടിന്റെ പിന്നാമ്പുറത്തോ കാൻഡി ക്രെഷ് വിഡിയോ ഗെയിമിലോ ഉണ്ടായതല്ലെന്ന് അക്തർ പറഞ്ഞു.
വിരാട് കോഹ്ലിയുടെ കരിയർ തീർന്നു, ശരി മതിയാക്കാം. വിരാട് കോഹ്ലിയെ ടീമിൽ നിന്ന് മാറ്റണമെന്ന വാദവും അംഗീകരിക്കാം. പക്ഷേ ഇത്തരക്കാരോട് ഞാൻ ചിരികൊണ്ട് പറയും, കഴിഞ്ഞ 10 വർഷത്തിനിടയിൽ കോഹ്ലിയെ പോലൊരു താരം ക്രിക്കറ്റിൽ ഉണ്ടായിട്ടില്ലെന്ന്. കഴിഞ്ഞ കുറേ വർഷങ്ങളായി അയാളുടെ ഇന്നിങ്സുകൾ മോശമായിരിക്കാം. പക്ഷേ അപ്പോഴും സെഞ്ച്വറികളല്ലെങ്കിലും കോഹ്ലി റൺസ് സ്കോർ ചെയ്തു. ഇപ്പോൾ എല്ലാവരും കോഹ്ലിക്കു നേരെ വിരൽ ചൂണ്ടുന്നത് ശരിയാണോയെന്ന് അക്തർ ചോദിച്ചു.
ഇപ്പോഴും ക്യാപ്റ്റൻസിയുടെ ഭാരം കോഹ്ലി പേറുന്നതായി തോന്നിയിട്ടുണ്ട്. എനിക്ക് കോഹ്ലിക്ക് നൽകാനുള്ള ഉപദേശം സിമ്പിളായി ഇരിക്കുക എന്നതാണ്. ബാറ്റിങ്ങിൽ മാത്രം കോഹ്ലി ശ്രദ്ധ കേന്ദ്രീകരിക്കുക. അത് അയാളെ കരുത്തുള്ള മനുഷ്യനാക്കി മാറ്റും. കോഹ്ലി 110 സെഞ്ച്വറികൾ നേടുമെന്നാണ് താൻ പ്രവചിച്ചത്. ഫോമിലേക്ക് തിരിച്ചെത്തിയാൽ കോഹ്ലിക്ക് 30 സെഞ്ച്വറികൾ കൂടി നേടാൻ പ്രയാസമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.