Posted On
date_range Updated On
date_range പാകിസ്താനിൽ നടത്തിയില്ലെങ്കിൽ ഏഷ്യ കപ്പ് ശ്രീലങ്കയിൽ നടത്തണമെന്ന് മുൻ പാക് പേസർ ശുഐബ് അക്തർ
ഈ വർഷം നടക്കേണ്ട ഏഷ്യ കപ്പ് പാകിസ്താനു പകരം ശ്രീലങ്കയിൽ നടത്തണമെന്ന ആവശ്യവുമായി മുൻ പാക് താരം ശുഐബ് അക്തർ. ടൂർണമെന്റ് ഫൈനലിൽ ഇന്ത്യ- പാക് പോരാട്ടമാണ് താൻ കാത്തിരിക്കുന്നതെന്നും അക്തർ പറഞ്ഞു. നിലവിൽ ഏഷ്യ കപ്പ് മാത്രമല്ല, 2025ലെ ചാമ്പ്യൻസ് ട്രോഫിയിലും ആതിഥേയത്വത്തിന് പാകിസ്താന് അവകാശമുണ്ട്. ‘2023ലെ ഏഷ്യകപ്പ് പാകിസ്താനിൽ നടത്തണമെന്നാണ് ആഗ്രഹം. ഇല്ലെങ്കിൽ ശ്രീലങ്കയിൽ നടത്തണം. ഏഷ്യ കപ്പിൽ മാത്രമല്ല, ലോകകപ്പിലും ഇന്ത്യ- പാക് ഫൈനലാകാനാണ് ആഗ്രഹം. ഇന്ത്യ- പാക് ഫൈനലല്ലാതെ ഒന്നും നടക്കരുത്’’- അക്തർ പറഞ്ഞു. പാകിസ്താന് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യ പിൻവാങ്ങുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഏഷ്യ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിൽ പോകില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുകയും ചെയ്തു. ഈ മാസം നടക്കുന്ന രണ്ടാം റൗണ്ട് യോഗത്തിൽ ഏഷ്യ കപ്പ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.