തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും സഞ്ജു സാംസണെ മാറ്റിയതിൽ പ്രതിഷേധവുമായി ശശി തരൂർ എം.പി. സചിൻ ബേബിയെയാണ് കേരള ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. 13ന് ബംഗളൂരുവിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനായി 20 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
''മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു സാംസണെ കേരളം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് കണ്ട് ആശ്ചര്യപ്പെട്ടു. സംസ്ഥാനത്തെ മികച്ച പേസർമാരായ ആസിഫിനോ ബേസിൽ തമ്പിക്കോ മികച്ച ബാറ്റ്സ്മാൻ രോഹൻ പ്രേമിനോ ടീം പട്ടികയിൽ ഇടമില്ല. നിസ്സാരവൽക്കരണം സ്വയം നശിപ്പിക്കുന്നതാണ്'' -ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ കേരളം മികച്ച പ്രകടനം നടത്തിയിരുന്നു. കരുത്തരായ മുംബൈയെയും ഡൽഹിയെയും തോൽപ്പിച്ച കേരളം ഹരിയാനയോടും ആന്ധ്രയോടും തോറ്റ് പുറത്താകുകയായിരുന്നു. രാജസ്ഥാൻ റോയൽസിന്‍റെ നിയുക്ത ക്യാപ്റ്റനായി സഞ്ജുവിനെ ടീം മാനേജ്മെന്റ് തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.