അഹമദാബാദിലല്ല മറിച്ച്​ തലച്ചോർ ഉപയോഗിക്കുന്നതിലാണ്​ ഇംഗ്ലണ്ട്​ പരാജയപ്പെട്ടത്​; വൈറലായി സേവാഗിന്‍റെ ട്വീറ്റ്​

ന്യൂഡൽഹി: ഇന്ത്യക്കെതിരായ ടെസ്റ്റ്​ പരമ്പരയിൽ 3-1ന്​ പരാജയപ്പെട്ടതിന്​ പിന്നാലെ ഇംഗ്ലണ്ടിനെ പരിഹസിച്ച്​ മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സേവാഗ്​. തലച്ചോറിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ്​ വീരു ഇംഗ്ലണ്ടിനെ കളിയാക്കിയത്​. 'ഇംഗ്ലണ്ട്​ അഹ്​മദാബാദിലല്ല മറിച്ച്​ ഇവിടെയാണ്​ തോറ്റത്​' -സേവാഗ്​ ട്വിറ്ററിൽ കുറിച്ചു​.

ബുദ്ധിയും ബോധവുമില്ലാതെ കളിച്ചതുകൊണ്ടാണ്​ തോൽവി പിണഞ്ഞതെന്നാണ്​ വീരു സരസമായി പറഞ്ഞ്​ ഫലിപ്പിച്ചത്​. ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്​ സേവാഗ്​ ആശംസ ​നേരുകയും ചെയ്​തു.

മൊ​േട്ടര സ്​റ്റേഡിയത്തിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്നിങ്​സിനും 25 റൺസിനുമായിരുന്നു ഇന്ത്യൻ വിജയം. ചെന്നൈയിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 227 റൺസിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കിയ ശേഷമാണ്​ സന്ദർശകർ പിന്നാക്കം പോയത്​.

പിന്നീട്​ നടന്ന മൂന്ന്​ മത്സരങ്ങളിലും ഇന്ത്യൻ സ്​പിന്നർമാരുടെ മുന്നിൽ കവാത്ത്​ മറന്ന ഇംഗ്ലണ്ട്​ ദയനീയമായി പരാജയ​െപട്ടു. രണ്ടാം ടെസ്റ്റിൽ 317 റൺസിനായിരുന്നു ഇന്ത്യൻ വിജയം. അഹ്​മദാബാദിൽ പകലും രാത്രിയുമായി നടന്ന മൂന്നാം ടെസ്റ്റിൽ 10 വിക്കറ്റിന് ഇന്ത്യ വിജയിക്കുകയായിരുന്നു. ​

Tags:    
News Summary - sharing picture of brain Sehwag mock England for losing Test series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.