ആശുപത്രി വിട്ട ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ ഗാലറിയിൽ

ചെന്നൈ: ആശുപത്രി വിട്ട കൊൽക്കത്ത നൈറ്റ്​ റൈഡേഴ്സ് സഹ ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ ഗാലറിയിൽ. ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലെ ഗാലറിയിൽ മാസ്കണിഞ്ഞ് ഇടമുറപ്പിച്ച അദ്ദേഹത്തിനൊപ്പം ഭാര്യ ഗൗരി ഖാനും ഉണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആദ്യമായാണ് ഷാറൂഖ് പൊതുവേദിയിൽ പ്ര​ത്യക്ഷപ്പെടുന്നത്. ടീം ജഴ്സിയണിഞ്ഞാണ് ഷാറൂഖും ഗൗരിയും എത്തിയത്.

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദാരാബാദും തമ്മിലുള്ള ആദ്യ ക്വാളിഫയറിന് ശേഷം നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഷാറൂഖിനെ അഹ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടീം ജയിച്ചതിനു പിന്നാലെ മകൾ സുഹാനക്കും മകൻ അബ്റാമിനുമൊപ്പം ഗ്രൗണ്ടിലെത്തിയ ഷാറൂഖ്, കാണികളെ അഭിവാദ്യം ചെയ്യുകയും കളിക്കാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അധികൃതർ സ്ഥിരീകരിച്ചത്.

ചൂട് താങ്ങാന്‍ കഴിയാതെയാണ് നടന് ആരോഗ്യപ്രശ്നമുണ്ടായത്. അഹമ്മദാബാദിൽ അന്ന് 45.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. മത്സരം കാണാനെത്തിയ അമ്പതോളം പേർ നിർജലീകരണത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു.

Tags:    
News Summary - Shah Rukh Khan spotted at IPL final venue by wearing mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.