ഇ​ന്ത്യ​ൻ ജഴ്സിയിൽ ഒ​രേ ദി​വ​സം സെ​ഞ്ച്വ​റി നേ​ടി സ​ർ​ഫ​റാ​സ് ഖാ​ൻ, മു​ഷീ​ർ ഖാ​ൻ സ​ഹോ​ദ​ര​ങ്ങ​ൾ

ബ്ലോംഫൊണ്ടെയ്ൻ/അഹ്മദാബാദ്: ഇന്ത്യൻ ജഴ്സിയിൽ ഒരേ ദിവസം സെഞ്ച്വറികളുമായി തിളങ്ങി സഹോദരങ്ങൾ. ദക്ഷിണാഫ്രിക്കയിലെ ബ്ലോംഫൊണ്ടെയ്നിൽ നടന്ന അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ മുഷീർ ഖാനും അഹ്മദാബാദിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിനായി സർഫറാസ് ഖാനുമാണ് ശതകങ്ങൾ കുറിച്ചത്. അയർലൻഡിനെതിരെ 201 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിലും കടന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 106 പന്തിൽ 118 റൺസെടുത്ത മുഷീറിന്റെ മികവിൽ 50 ഓവറിൽ ഏഴു വിക്കറ്റിന് 301 റൺസ് അടിച്ചുകൂട്ടി. അയർലൻഡിന്റെ മറുപടി 29.4 ഓവറിൽ വെറും 100 റൺസിന് അവസാനിച്ചു. അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം നാളായിരുന്നു മുഷീറിന്റെ ജ്യേഷ്ഠനായ സർഫറാസിന്റെ പ്രകടനം. താരം 160 പന്തിൽ 161 റൺസെടുത്തു. മലയാളിതാരം ദേവ്ദത്ത് പടിക്കലും (105) സെഞ്ച്വറി നേടി. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 341 റൺസ് ലീഡും പിടിച്ചു. സ്കോർ: ലയൺസ് 152, ഇന്ത്യ എ 493.

Tags:    
News Summary - Sarfaraz Khan, Musheer Khan brothers scored centuries in Indian jersey on the same day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.