മുംബൈ: അമിത വണ്ണത്തിന്‍റെ പേരിൽ തന്നെ വിമർശിച്ചവരെ ഞെട്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാൻ. താരത്തിന്‍റെ രൂപമാറ്റമാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം.
രണ്ടുമാസം കൊണ്ട് ശരീരഭാരം 17 കിലോയാണ് താരം കുറച്ചത്. ശരീരഭാരം കുറച്ച ചിത്രം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് പുറത്തുവിട്ടത്. അമിതവണ്ണത്തിന്‍റെ പേരില്‍ മുൻ താരങ്ങൾ ഉൾപ്പെടെ 27കാരൻ സർഫറാസിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ എ ടീമിനായി അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങിയെങ്കിലും സര്‍ഫറാസിനെ ഇന്ത്യൻ സീനിയര്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം നടത്തുമ്പോഴും സീനിയർ ടീമിലേക്ക് പരിഗണിക്കാതിരുന്നതിൽ താരത്തിന് പലപ്പോഴും തിരിച്ചടിയായത് ഫിറ്റ്നസായിരുന്നു. പിന്നാലെയാണ് കഠിനമായ ഡയറ്റ് ഫിറ്റ്നസ് ട്രെയിനിംഗിലൂടെയും ഭക്ഷണക്രമത്തിലൂടെയും താരം ശരീരഭാരം കുറച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ സര്‍ഫറാസ് സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ടെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചില്ല.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മധ്യനിര ബാറ്ററായി മലയാളി താരം കരുൺ നായരെയാണ് ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. സർഫറാസ് ശരീര ഭാരം കുറക്കാനായി തന്‍റെ ഇഷ്ട ഭക്ഷണമായ ചിക്കൻ, മട്ടൺ ബിരിയാണി വരെ ഒഴിവാക്കിയതായി പിതാവ് നൗഷാദ് ഖാൻ വെളിപ്പെടുത്തി. ഇന്ത്യക്കായി ആറു ടെസ്റ്റുകൾ കളിച്ച സർഫറാസ്, 371 റൺസ് നേടിയിട്ടുണ്ട്. 37.10 ആണ് ശരാശരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.