ന്യൂഡൽഹി: വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇന്ത്യൻ എ ടീം ക്യാപ്റ്റൻ. ന്യൂസിലാൻഡ് എയുമായുള്ള ഏകദിന പരമ്പരയിലാണ് സഞ്ജു ടീം ഇന്ത്യയെ നയിക്കുക. സെപ്റ്റംബർ 22നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ഫോമിലല്ലാത്ത ഋഷഭ് പന്തിനെ ഉൾപെടുത്തിയപ്പോൾ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മികച്ച ഫോമിലുള്ള സഞ്ജുവിനെ ഉൾപെടുത്താതിരുന്നത്ത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ എ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബർ 25,27 തീയതികളിലായാണ് മറ്റ് മത്സരങ്ങൾ നടക്കുന്നത്. പ്രിഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്വാദ്, ശാർദുൽ താക്കൂർ, ഉമ്രാൻ മാലിക് എന്നിവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പാട്ടിദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെ.എസ്. ഭാരത്, കുൽദീപ് യാദവ്, ഷഹബാസ് അഹ്മദ്, രാഹുൽ ചഹർ, തിലക് വർമ, കുൽദീപ് സെൻ, ശാർദുൽ താക്കൂർ, ഉമ്രാൻ മാലിക്, നവദീപ് സൈനി, രാജ് അൻഗാഡ് ബാവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.