സഞ്ജു സാംസൺ (ഫയൽ)

സഞ്​ജു സാംസണ്​ ഏകദിന അരങ്ങേറ്റം; ലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ അഞ്ച്​ പുതുമുഖങ്ങൾ

കൊളംബോ: മലയാളിതാരം സഞ്​ജു സാംസൺ ഉൾപ്പടെ അഞ്ച്​ പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തി ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച്​ ഇന്ത്യ. സഞ്​ജു സാംസണ്​ പുറമേ നിധീഷ്​ റാണ, രാഹുൽ ചഹർ, ചേതൻ സക്കരിയ, കൃഷ്​ണപ്പ ഗൗതം എന്നിവരും ഇന്ന്​ ആദ്യമായി ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കും.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യത്തെ രണ്ട്​ മത്സരവും ഇന്ത്യ ജയിച്ചിരുന്നു. പരിക്കിനെ തുടർന്നാണ്​ സഞ്​ജു സാംസണെ ആദ്യത്തെ രണ്ട്​ മത്സരങ്ങളിൽ നിന്നും ഒഴിവാക്കിയത്​. ശിഖർ ധവാന്‍റെ നായകത്വത്തിൽ രാഹുൽ ദ്രാവിഡ്​ പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ യൂത്ത്​ ടീമാണ്​ ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുന്നത്​.

വിരാട്​ കോഹ്​ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ഒന്നാംനിര താരങ്ങളുടെ ടീം ഇംഗ്ലണ്ട്​ പര്യടനത്തിലാണ്​. ശ്രീലങ്കയിലേക്ക്​ രണ്ടാംനിര ടീമിനെ അയച്ച ഇന്ത്യയുടെ നടപടിക്കെതിരെ വിമർശനവുമായി ശ്രീലങ്കൻ ഇതിഹാസതാരം അർജുന രണതുംഗ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Sanju Samson makes ODI debut; Five newcomers in third ODI against Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.