കഴിഞ്ഞ ഏതാനും സീസണുകളിലായി ഞങ്ങളുണ്ടാക്കിയ നേട്ടങ്ങൾ ഈ 14 മത്സരങ്ങൾ കൊണ്ട്​ ഇല്ലാതാകില്ല -രോഹിത്​ ശർമ

ദുബൈ: ഐ.പി.എൽ ​േപ്ല ഒാഫ്​ കാണാതെ പുറത്തായതിന്​ പിന്നാലെ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ്​ നായകൻ രോഹിത്​ ശർമ. കഴിഞ്ഞ രണ്ട്​ മൂന്ന്​ സീസണുകളിലായി മുംബൈ ഇന്ത്യൻസ്​ ഉണ്ടാക്കിയ നേട്ടങ്ങളുടെ തിളക്കം ഈ വർ​ഷത്തെ 14 മത്സരങ്ങൾ ഇല്ലാതാക്കി​​ല്ലെന്ന്​ രോഹിത്​ ട്വീറ്റ്​ ചെയ്​തു.

'' ഉയർച്ചയും താഴ്ച്ചയും പുതിയ പാഠങ്ങളുമുള്ള ഒരു സീസണാണിത്​. ഈ 14 മത്സരങ്ങൾ അവിസ്​മരണീയമായ സംഘം കഴിഞ്ഞ 2-3 സീസണുകളിലായി ഉണ്ടാക്കിയ നേട്ടങ്ങളുടെ തിളക്കം ഇല്ലാതാക്കില്ല. നീലയും സുവർണവും കലർന്ന ജഴ്​സിയിൽ കളത്തിലിറങ്ങിയ എല്ലാ താരങ്ങളും തികഞ്ഞ അഭിമാനത്തോടെ കളിക്കുകയും അവരുടെ ഏറ്റവും മികച്ചത്​ തന്നെ നൽകുകയും ചെയ്​തു. അതാണ്​ നമ്മെ നമ്മുടെ ടീമാക്കുന്നത്​'' -രോഹിത്​ ട്വീറ്റ്​ ചെയ്​തു.

2019, 2020 സീസണുകളിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്​ ഇക്കുറി അഞ്ചാംസ്ഥാനക്കാരായാണ്​ പോയന്‍റ്​ ടേബിളിൽ ഫിനിഷ്​ ചെയ്​തത്​. 14 മത്സരങ്ങളിൽ നിന്നും 14 പോയന്‍റ്​്​ നേടിയെങ്കിലും നെറ്റ്​ റൺറേറ്റിന്‍റെ മികവിൽ കൊൽകത്ത നൈറ്റ്​ റൈഡേഴ്​സ്​ ​േപ്ല ഓഫിന്​ യോഗ്യത നേടുകയായിരുന്നു. 

Tags:    
News Summary - Rohit Sharma says 14 matches won't take away glory MI 'achieved over the last 2-3 seasons'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.