കോവിഡ്​ മാനദണ്ഡം ലംഘിച്ച അഞ്ച്​ ഇന്ത്യൻ താരങ്ങൾ ഐസൊലേഷനിൽ; അന്വേഷണം പ്രഖ്യാപിച്ച്​ ബി.സി.സി.ഐ

മെൽബൺ: കോവിഡ്​ മാനദണ്ഡം ലംഘിച്ച ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളായ രോഹിത്​ ശർമ്മ, ശുഭ്​മാൻ ഗിൽ, പൃഥ്വി ഷാ, റിഷഭ്​ പന്ത്, നവ്​ദീപ്​ സൈനി​ എന്നിവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ആസ്​ട്രേലിയൻ പര്യടനത്തിനിടെ കറങ്ങാനിറങ്ങിയ താരങ്ങൾ മെൽബണിലെ ഒരു റസ്റ്ററന്‍റിൽ വെച്ച്​ കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച സംഭവം പുറത്തുവരുന്നത്​ ഒരു ആരാധകൻ പകർത്തിയ വിഡിയോയിലൂടെയായിരുന്നു.

താരങ്ങൾ ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകൾ ലംഘിച്ചതി​െൻറ പേരിൽ ബിസിസിഐയും ആസ്ട്രേലിയൻ ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ആ​സ്‌​ട്രേ​ലി​യ​ൻ, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ടീ​മു​ക​ളു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ളി​ക്കാ​രെ ഐ​സ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ടീ​മി​നൊ​പ്പം യാ​ത്ര​ചെ​യ്യാ​നും പ​രി​ശീ​ല​ന വേ​ദി​യി​ലും ഇ​വ​ർ​ക്ക് വി​ല​ക്കു​ണ്ട്.

അതേസമയം, ഇന്ത്യൻ, ഓസ്‌ട്രേലിയൻ സ്‌ക്വാഡുകളിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കർശന നിയന്ത്രണങ്ങളോടെ അഞ്ച് ഇന്ത്യൻ കളിക്കാർക്കും പ്രത്യേകം പരിശീലനം നൽകുമെന്ന്​ ക്രിക്കറ്റ് ഓസ്‌ട്രേലിയ മാധ്യമക്കുറിപ്പിൽ അറിയിച്ചു.

കോവിഡ്​ നിയന്ത്രണങ്ങൾ പ്രകാരം ആസ്​ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങൾക്ക്​ റസ്റ്ററന്‍റിലിരുന്ന്​ ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്​. പ​േക്ഷ റസ്റ്ററന്‍റിന്​ പുറത്തുള്ള കസേരകളിലാണ്​ അവർ ഇരിക്കേണ്ടത്​. റസ്റ്ററന്‍റിലെത്തുന്ന മറ്റുള്ളവരുമായി ഇടപഴകാനും പാടില്ല. ഇന്ത്യൻ ക്രിക്കറ്റ്​ ടീമംഗങ്ങൾ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചുവെന്നാണ്​ ആക്ഷേപം.

താരങ്ങള്‍ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന വീഡിയോ ആയിരുന്നു ആരാധകനായ നവല്‍ദീപ് സിങ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്ത്യന്‍ താരങ്ങളുടെ ബില്‍ തുക താനാണ് അടച്ചതെന്നും ആരാധകന്‍ ട്വിറ്ററിലൂടെ അവകാശപ്പെട്ടിരുന്നു. ബില്‍ കൊടുത്തെന്ന് അറിഞ്ഞപ്പോള്‍ പന്തും രോഹിത്തും അടുത്തേക്ക് വന്നതായും പന്ത് തന്നെ കെട്ടിപ്പിടിച്ചതായും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട്​ അയാൾ അത്​ നിഷേധിക്കുകയും ചെയ്​തു.

Tags:    
News Summary - Rohit Sharma and 4 Others In Isolation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.