അച്ഛന്‍റെ മകൻ! ഫ്ലിന്‍റോഫിന്‍റെ റെക്കോഡ് തകർത്ത് മകൻ റോക്കി

ഇംഗ്ലണ്ട് ലയൺസ് ടീമിനായി കന്നി സെഞ്ച്വറി തികച്ച് റോക്കി ഫ്ലിന്‍റോഫ്. മുൻ ഇംഗ്ലണ്ട് ഇതിഹാസ താരം ആൻഡ്രു ഫ്ലിന്‍റോഫിന്‍റെ മകനാണ് റോക്കി. ഇംഗ്ലണ്ട് ലയൺസിന് വേണ്ടി സെഞ്ച്വറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാായി മാറാനും റോക്കിക്ക് സാധിച്ചു. ആസ്ട്രേലിയൻ ഇലവനെതിരെയാണ് താരത്തിന്‍റെ ശതകം.

16 വയസ്സും 291 ദിവസവും പ്രായമുള്ളപ്പോഴാണ് റോക്കി സെഞ്ച്വറി തികച്ചത്. റോക്കി തകർത്തതാകട്ടെ അച്ഛൻ ആൻഡ്രൂ ഫ്ലിന്‍റോഫിന്‍റെ റെക്കോഡും. 20ാം വയസ്സിലാണ് അച്ഛൻ ഫ്ലിന്‍റോഫ് ഇംഗ്ലണ്ട് ലയൺസിനായി സെഞ്ച്വറി തികച്ചത്. ഈ റെക്കോഡാണ് റോക്കി പഴങ്കഥയാക്കിയത്. 127 പന്തിൽ നിന്നും 108 റൺസാണ് അദ്ദേഹം നേടിയത്. ഒമ്പത് ഫോറും ആറ് സിക്സറും താരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു.

ഒമ്പതാമനായാണ് റോക്കി ക്രീസിലെത്തി‍യത്. 161 റൺസാവുമ്പോഴേക്കും 7 വിക്കറ്റുകൾ നഷ്ടപ്പെട്ട ടീമിനെ സെഞ്ച്വറിയോടെ കരകയറ്റാനും 316 റൺസിലേക്ക് എത്തിക്കാനും റോക്കിക്ക് സാധിച്ചു. ഇംഗ്ലണ്ട് ലയൺസിന് 102 റൺസിന്‍റെ ലീഡും സ്വന്തമാക്കാൻ സാധിച്ചു.

Tags:    
News Summary - Rocky Flintof, Son of andrew flintoff broke father's record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.