കമന്റേറ്ററുടെ ചോദ്യത്തിൽ അസ്വസ്ഥനായി പന്ത്; ആരുമായും തന്നെ താരതമ്യം ചെയ്യേണ്ടെന്ന് പ്രതികരണം

ക്രിസ്റ്റ്ചർച്ച്: ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ റിഷഭ് പന്തിന് ഇപ്പോൾ അത്ര നല്ല സമയമല്ല. വലിയ സ്കോർ കണ്ടെത്താനാവാതെ ഉഴറുകയാണ് താരം. മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താതെ പന്തിന് സ്ഥാനം നൽകിയതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 10 റൺസ് മാത്രമാണ് പന്തിന് നേടാനായത്. ഇതിനിടെ കമന്റേറ്റർ ഹർഷ ഭോഗ്ലയുടെ ചോദ്യത്തിന് അസ്വസ്ഥനാവുന്ന പന്തിന്റെ വിഡി​യോയാണ് ഇപ്പോൾ വൈറലാവുന്നത്.

ടെസ്റ്റിലേയും ഏകദിന-ട്വന്റി 20 മത്സരങ്ങളിലേയും പ്രകടനം ചോദ്യം ചെയ്തായിരുന്നു ഭോഗ്ലെയുടെ ചോദ്യം. സെവാഗിന്റെ നിഴലായി പലരും പന്തിനെ കാണുന്നു. അതുകൊണ്ട് സെവാഗിന്റെ പോലുള്ള പ്രകടനം പന്തിൽ നിന്നും പ്രതീക്ഷിക്കുമെന്നായിരുന്നു ഹർഷ ഭോഗ്ലയുടെ കമന്റ്. ആരുമായും തന്നെ താരതമ്യം ചെയ്യേണ്ടെന്നായിരുന്നു പന്തിന്റെ ഇതിനോടുള്ള പ്രതികരണം. തനിക്ക് 25 വയസ് മാത്രമാണ് പ്രായമെന്നും ഇത് താരതമ്യം ചെയ്യാനുള്ള സമയമല്ലെന്നും പന്ത് വ്യക്തമാക്കി.

ഒന്നാം ഏകദിനത്തിൽ 38 പന്തിൽ 36 റൺസെടുത്ത സഞ്ജുവിന് രണ്ടാം ഏകദിനത്തിലും അവസരം നൽകിയിരുന്നില്ല. ഇതിനെതിരായ പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. എന്നാൽ, ആരാധക പ്രതിഷേധം ചെവികൊള്ളാതെ മൂന്നാം ഏകദിനത്തിലും സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു.


Tags:    
News Summary - Rishabh Pant irked by Virender Sehwag-linked question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.