സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ

‘ഒമാനും പാകിസ്താനും ദുർബലർ, സഞ്ജുവിന് അവസരം നൽകണം, ബുംറയെ ഇറക്കേണ്ട’; നിർദേശങ്ങളുമായി മുൻതാരം

ഏഷ്യാകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെ, സൂപ്പർ ഫോർ മത്സരങ്ങൾക്ക് സ്വീകരിക്കേണ്ട തന്ത്രങ്ങൾ നിർദേശിക്കുകയാണ് ഇതിഹാസ താരമായ സുനിൽ ഗവാസ്കർ. ഒമാനും പാകിസ്താനും ടൂർണമെന്‍റിലെ ദുർബലരാണ്. പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയെ അവർക്കെതിരെ കളത്തിലിറക്കേണ്ട ആവശ്യമില്ല. അവസാന ഘട്ടത്തിൽ മത്സരം കടുക്കുമ്പോഴാണ് ബുംറയെ പോലുള്ള താരത്തെ ഇറക്കേണ്ടത്. ബാറ്റിങ് ഓഡറിൽ മലയാളി താരം സഞ്ജു സാംസണും തിലക് വർമയും ഉൾപ്പെടെയുള്ളവരെ നേരത്തെ ഇറക്കണമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.

“ഇന്ത്യൻ ലൈനപ്പിൽ ചെറിയ മാറ്റങ്ങൾ വരുത്തി പരീക്ഷിക്കാൻ പറ്റിയ മത്സരമാണ് ഒമാനെതിരെയുള്ളത്. ടോസ് നേടിയാൽ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കണം. ബെഞ്ചിലിരുത്തിയ താരങ്ങൾക്ക് ബാറ്റിങ്ങിന് അവസരം നൽകാം. സഞ്ജു സാംസൺ, തിലക് വർമ എന്നിവരെക്കൂടാതെ വേണമെങ്കിൽ ഹാർദിക് പാണ്ഡ്യയെയും ക്രീസിൽ പരീക്ഷിക്കാം. ടൂർണമെന്‍റിൽ ഇന്ത്യ വലിയ വിജയങ്ങൾ നേടിയതിനാൽ അവർക്കൊന്നും അവസരം ലഭിച്ചിട്ടില്ല. ഓപണിങ് പൊസിഷനിൽ മാറ്റം വരുത്തേണ്ടതില്ല. ക്യാപ്റ്റൻ സൂര്യകുമാറിനെ ബാറ്റിങ് ഓഡറിൽ താഴേക്ക് കൊണ്ടുവരാം.

മൂന്നാം നമ്പരിൽ തിലക് വർമയെയോ സഞ്ജു സാംസണെയോ ഇറക്കണം. ഇത് ബാറ്റർമാർക്ക് പരിശീലനത്തിനുള്ള അവസരം കൂടിയാകും. പാകിസ്താനെതിരെ മാത്രമല്ല, ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ സൂപ്പർ ഫോറിൽ മത്സരമുണ്ട്. ബൗളിങ് നിരയിലും മാറ്റം വരുത്താം. ബുംറക്ക് വിശ്രമം നൽകി കൂടുതൽ കടുപ്പമുള്ള മത്സരങ്ങൾക്ക് തയാറെടുക്കാൻ സമയം നൽകാം. പാകിസ്താനെതിരെയും ബുംറയെ ഇറക്കേണ്ടതില്ല. 28ന് ഫൈനലിൽ ശ്രീലങ്ക വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കിൽ അവിടെയും ബുംറയെ ഉപയോഗിക്കാം” -ഗവാസ്കർ പറഞ്ഞു.

അതേസമയം ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യയും പാകിസ്താനും നേരത്തെ തന്നെ സൂപ്പർ ഫോർ ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിന്‍റെ ഫലം അപ്രസക്തമാണെങ്കിലും വിജയിച്ച് മുന്നേറുകയെന്ന ലക്ഷ്യവുമായാകും ഇന്ത്യ ഇറങ്ങുക. ക​​ഴിഞ്ഞ രണ്ടു മ​ത്സ​ര​ങ്ങ​ളും തോ​റ്റ് പു​റ​ത്താ​യ ഒ​മാ​ന് മാ​നം കാ​ക്കാ​നു​ള്ള പ്ര​ക​ട​ന​മാ​വും ഇ​ന്ത്യ​ക്കെ​തി​രെ ല​ക്ഷ്യം.

ര​ണ്ടു ക​ളി​ക​ളി​ലും ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്ന​തി​നാ​ൽ കാ​ര്യ​മാ​യ ബാ​റ്റി​ങ് അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന ഇ​ന്ത്യ ഇ​ന്ന് ബാ​റ്റ​ർ​മാ​ർ​ക്ക് പ​ര​മാ​വ​ധി ചാ​ൻ​സ് ന​ൽ​കാ​നാ​യി​രി​ക്കും ശ്ര​മി​ക്കു​ക. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ശി​വം ദു​ബെ​യു​മ​ട​ങ്ങി​യ മ​ധ്യ​നി​ര പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടേ ഇ​ല്ല. അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മ​ൻ ഗി​ല്ലും ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും തി​ല​ക് വ​ർ​മ​യും ചേ​ർ​ന്ന മു​ൻ​നി​ര​ത​ന്നെ ക​ളി തീ​ർ​ക്കു​ന്ന​താ​ണ് മു​ൻ മ​ത്സ​ര​ങ്ങ​ളി​ൽ ക​ണ്ട​ത്. ബും​റ​ക്ക് ഇ​ന്ന് വി​ശ്ര​മം അ​നു​വ​ദി​ച്ചാൽ പ​ക​രം അ​ർ​ഷ്ദീ​പ് സി​ങ്ങി​നാ​യി​രി​ക്കും അ​വ​സ​രം. സ്പി​ന്ന​ർ​മാ​രാ​യ കു​ൽ​ദീ​പ് യാദവും വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും മി​ന്നും ഫോ​മി​ലാ​ണ്.

Tags:    
News Summary - Rest Jasprit Bumrah vs Oman and Pakistan, Let Sanju Samson bat: Sunil Gavaskar wants India to plan ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.