അശ്വിൻ @ 500; ടെസ്റ്റിൽ അതിവേഗം 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളർ

രാജ്‌കോട്ട്: ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളറായി ആർ. അശ്വിൻ. രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് താരം ഈ അപൂർവ നേട്ടത്തിലെത്തിയത്.

സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയെയാണ് താരം മറികടന്നത്. ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബൗളർ കൂടിയാണ്. 105 മത്സരങ്ങളിൽനിന്നാണ് കുംബ്ലെ 500 വിക്കറ്റ് ക്ലബിലെത്തിയത്. അശ്വിൻ 98 മത്സരങ്ങളിലും. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രീലങ്കയുടെ മുൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് അതിവേഗം 500 വിക്കറ്റിലെത്തിയ താരം. 87 മത്സരങ്ങളിൽനിന്നാണ് താരം 500 വിക്കറ്റിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ബൗളറാണ് അശ്വിൻ.

ടെസ്റ്റിന്‍റെ രണ്ടാംദിനം 14ാം ഓവറിലെ ആദ്യ പന്തിലാണ് അശ്വിൻ സാക് ക്രോളിയെ പുറത്താക്കിയത്. കൂറ്റനടിക്ക് ശ്രമിച്ച ക്രോളി ഷോട്ട് ഫൈന്‍ ലെഗില്‍ നിലയുറപ്പിച്ച രജത് പാട്ടിദാറിന്‍റെ കൈകളിലൊതുങ്ങി. 500 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഓഫ് സ്പിന്നർ മാത്രമാണ് അശ്വിൻ. വിക്കറ്റു വേട്ടക്കാരിൽ 619 വിക്കറ്റുകളുമായി കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ള ഒരേയൊരു ഇന്ത്യൻ ബൗളർ. 800 വിക്കറ്റുകളുമായ മുത്തയ്യയാണ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍.

Tags:    
News Summary - Ravichandran Ashwin Reaching 500 Test Wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.