Posted On
date_range Updated On
date_range പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് റമീസ് രാജയെ പുറത്താക്കി
കറാച്ചി: പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് റമീസ് രാജയെ നീക്കി. പകരം നജം സേതിയുടെ നേതൃത്വത്തിൽ 14 അംഗ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവായി.
ഇവരാണ് അടുത്ത നാലു മാസം പി.സി.ബി ഭരണം നിർവഹിക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 0-3ന് തോറ്റതിനു പിന്നാലെയാണ് റമീസിനെ പുറത്താക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റേതാണ് ഉത്തരവ്. ഇതിന് ഫെഡറൽ കാബിനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.