വാങ്കെഡയിൽ മഴക്ക് സാധ്യത! നിർണായക മത്സരത്തിൽ മഴ കളിക്കുമോ? പണി കിട്ടുക ഡൽഹിക്ക്?

ഐ.പി.എൽ പ്ലേ ഓഫിനുള്ള പോരാട്ടത്തിനിറങ്ങുന്ന മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും വെല്ലുവിളിയുയർത്തി മഴ ഭീഷണി. പ്ലേ ഓഫിൽ കടക്കുന്ന നാലാമത്തെ ടീമാകാൻ മത്സരിക്കുന്ന ഇരു ടീമുകൾക്കും ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയം അനിവാര്യമാണ്. ഇരു ടീമുകളും വാങ്കെഡയിൽ വെച്ച് ഏറ്റുമുട്ടുന്ന മത്സരം ഏറെ നിർണായകമാണ്. എന്നാൽ ഇന്നത്തെ മത്സരത്തിൽ മഴക്കുള്ള സാധ്യതകളുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ.

മത്സരം നടക്കുന്ന സമയം 80 ശതമാനം മഴക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 12 മത്സരങ്ങൾ വീതം ഇരു ടീമുകളും കളിച്ചിട്ടുണ്ട്. ഡൽഹിക്ക് 13 പോയിന്‍റും മുംബൈക്ക് 14 പോയിന്‍റുമാണ് 12 മത്സരത്തിൽ നിന്നുമുള്ളത്. മുംബൈ ഏഴെണ്ണം ജയിച്ചപ്പോൾ ഡൽഹിക്ക് ആറ് ജയമാണുള്ളത്. ഡൽഹിയുടെ ഒരു മത്സരം മഴ മൂലം നഷ്ടപ്പെട്ട് ഒരു പോയിന്‍റ ലഭിച്ചിരുന്നു.

വാങ്കെഡയിൽ വെച്ച് നടക്കുന്ന മത്സരം മഴ മൂലം നഷ്ടപ്പെട്ടാൽ മുംബൈക്ക് 15 പോയിന്‍റും ഡൽഹിക്ക് 14 പോയിന്‍റുമാകും. ശക്തരായ പഞ്ചാബ് കിങ്സുമായാണ് ഇരു ടീമുകളുടെയും അവസാന ലീഗ് മത്സരം. പഞ്ചാബിനെതിരെ ഇരു ടീമുകളും വിജയിച്ചാൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ കളിക്കും, ഡൽഹി പുറത്തേക്കും, എന്നാൽ പഞ്ചാബിനെതിരെ ഇരു ടീമുകൾ തോറ്റാലും ഡൽഹി പുറത്തേക്ക് പോകും. ഇന്നത്തെ മത്സരത്തിൽ അനുകൂലമായ റിസൽട്ടുണ്ടാക്കുക എന്നതാണ് മുന്നോട്ടുള്ള വഴിക്ക് ഡൽഹിക്ക് ആവശ്യമുള്ള ഏറ്റവും വലിയ കാര്യം.

മത്സരം നടന്നാൽ പ്ലേ ഓഫിനുള്ള ഇരു ടീമുകളുടെയും ഗംഭീരമായ പോരാട്ടം തന്നെ കാണാൻ സാധിക്കുമെന്നുറപ്പാണ്. വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക. പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകളാണ് നിലവിൽ ക്വാളിഫൈ ആയ ടീമുകൾ.

Tags:    
News Summary - Rain likely to interrupt MI Vs Delhi Capitals match tonight at Wankhede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.