ന്യൂഡൽഹി: ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇന്ത്യ പാക് മത്സരത്തെ 'ത്രില്ലർ' എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തിൽ അഭിമാനിക്കുന്നതായും ട്വീറ്റ് ചെയ്തു.
'എന്തൊരു ത്രില്ലർ മത്സരം! നന്നായി കളിച്ചു, ടീം ഇന്ത്യ. സ്‌പോർട്‌സിന്റെ സൗന്ദര്യം അതെങ്ങനെ രാജ്യത്തെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നു എന്നതിലാണ്'- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യൻ ടീമിന്‍റെ അത്യുജ്വല പ്രകടനത്തിനും വിജയത്തിനും അഭിനന്ദനമറിയിക്കുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു.
അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. രവീന്ദ്ര ജദേജ (29 പന്തിൽ 35), വിരാട് കോഹ്ലി (34 പന്തിൽ 35), ഹാർദിക് പണ്ഡ്യ(17 പന്തിൽ 33), നാലു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറുമാണ് ഇന്ത്യയുടെ വിജയ ശിൽപികൾ. ഇത് ഒമ്പതാം തവണയാണ് ഏഷ്യാ കപ്പിൽ പാകിസ്താനെ ഇന്ത്യ തോൽപ്പിക്കുന്നത്. ഏഷ്യ കപ്പ് 2022ലെ ഇന്ത്യയുടെ ആദ്യ ജയം കൂടിയാണിത്. പത്ത് മാസങ്ങൾക്ക് മുമ്പ് ട്വന്‍റി20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിന്‍റെ മധുര പ്രതികാരം കൂടിയായി ഈ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.