​'ധോണിയോടൊപ്പം കളിക്കാനായതിൽ അഭിമാനം'; എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു​

ന്യൂഡൽഹി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 37കാരനായ അമ്പാട്ടി റായിഡു. ഐ.പി.എൽ ഫൈനലിൽ ​ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയതിന് പിന്നാലെയാണ് റായിഡു കരിയറിന് അവസാനം കുറിക്കുന്നത്.

വൈകാരികമായ ദിവസമാണ് കടന്ന് പോയത്. ഒരുപാട് പ്രത്യേകതകളുള്ള ഐ.പി.എൽ വിജയമായിരുന്നു ഇത്. ​ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഞാൻ വിരമിക്കാൻ ആഗ്രഹിക്കുകയാണ്. ബാല്യത്തിൽ ചെറിയ ബാറ്റും ടെന്നീസ് ബോളും ഉപയോഗിച്ച് കളിച്ച് തുടങ്ങിയതാണ് എന്റെ ക്രിക്കറ്റുമായുള്ള ബന്ധം. ഈ യാത്ര മൂന്ന് ദശാബ്ദം പിന്നിട്ടുവെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് അമ്പാട്ടി റായിഡു പറഞ്ഞു.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് പുറമേ മുംബൈ ഇന്ത്യൻസിനായും റായിഡു കളിച്ചിട്ടുണ്ട്. 2019ന് ശേഷം അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. അതേസമയം 2022ലെ വിജയ് ഹസാരെ ട്രോഫിയിൽ ബറോഡക്കായി ആറ് മത്സരങ്ങൾ കളിച്ചു.

Tags:    
News Summary - Privilege to play with MS Dhoni: Ambati Rayudu retires from all forms of cricket after CSK win 5th IPL title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.