ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; ക്രിക്കറ്റ് താരങ്ങൾക്കും നടന്മാർക്കുമെതിരെ ബിഹാർ കോടതിയിൽ ഹരജി

ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരങ്ങൾക്കും നടന്മാർക്കുമെതിരെ ബിഹാറിലെ മുസഫർപുർ കോടതിയിൽ സാമൂഹിക പ്രവർത്തകൻ പൊതുതാൽപര്യ ഹരതി ഫയൽ ചെയ്തു.

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, നിലവിലെ നായകൻ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, നടൻ അമീർ ഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ഹരജി. ഐ.പി.എല്ലുമായി ബന്ധപ്പെട്ട വിവിധ ഓൺലൈൻ ഗെയിമുകളിലൂടെ യുവാക്കളെ ചൂതാട്ടത്തിൽ പങ്കാളികളാക്കി അവരുടെ വർത്തമാനവും ഭാവിയുമായി കളിക്കുകയാണ് ഈ താരങ്ങളും നടന്മാരുമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയിൽ തമ്മന ഹാഷ്മി ചൂണ്ടിക്കാട്ടി.

അവർ രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചൂതാട്ടത്തിൽ പങ്കാളികളാകാൻ അവരെ നിർബന്ധിക്കുന്നു. ആകർഷകമായ സമ്മാനങ്ങൾ നൽകി അവർ ആകർഷിക്കുന്നു. ഇത് യുവാക്കളെ ചൂതാട്ടത്തിന് അടിമകളാക്കുമെന്നും ഹരജിയിൽ പറയുന്നു. ഏപ്രിൽ 22ന് ഹരജി കോടതി പരിഗണിക്കും.

Tags:    
News Summary - PIL Against Rohit, Hardik, Ganguly, Actors in Bihar Court for 'Encouraging' Gambling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.