ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരത്തിനിടെ ഇന്ത്യൻ ദേശീയഗാനം; അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ പ്രയാസം -പി.സി.ബി

ലാഹോർ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലെ ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരത്തിനിടെ ഇന്ത്യൻ ദേശീയ ഗാനം വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പാകിസ്താൻ കൂടുതൽ നടപടികളിലേക്ക്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സിക്ക് കത്തയച്ചു.

മത്സരത്തിന് മുമ്പായി ഇരു ടീമുകളും അണിനിരന്നപ്പോഴാണ് ഇന്ത്യൻ ദേശീയഗാനം വെച്ചത്. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പി.സി.ബി ഐ.സി.സിക്ക് കത്തയക്കുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളാരാണെന്നത് സംബന്ധിച്ച് ഐ.സി.സി വിശദീകരണം നൽകണമെന്നാണ് പി.സി.ബി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യ പാകിസ്താനിൽ കളിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ദേശീയഗാനം മുഴങ്ങിയതെങ്ങനെയെന്നത് സംബന്ധിച്ച് വിശദീകരണം വേണമെന്നാണ് പാകിസ്താന്റെ ആവശ്യം. സംഭവത്തിൽ ഐ.സി.സിയുടെ ഭാഗത്ത് നിന്നാണ് തെറ്റുണ്ടായതെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിലപാട്.

പാകിസ്താനിൽ നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ആസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിനിടെയാണ് സംഘാടകർക്ക് വൻ അബദ്ധം സംഭവിച്ചത്. മത്സരത്തിന് മുമ്പ് ഏറ്റുമുട്ടുന്ന ഇരു ടീമുകളുടെയും ദേശീയഗാനം സ്റ്റേഡിയത്തിൽ കേൾപ്പിക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിൽ ഉയർന്ന് കേട്ടത് പക്ഷേ ഇന്ത്യയുടെ ദേശീയഗാനമായിരുന്നു.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് ആസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിന്റെ ദേശീയഗാനത്തിന് ശേഷം ആസ്ട്രേലിയന്‍ ദേശീയഗാനം പ്രതീക്ഷിച്ചിരുന്ന ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങുകയായിരുന്നു. പിഴവ്‌ മനസ്സിലാക്കി പെട്ടെന്ന് തന്നെ ആസ്ട്രേലിയന്‍ ദേശീയഗാനം മുഴങ്ങുന്നുമുണ്ട്.

Tags:    
News Summary - PCB Blames ICC For 'India's National Anthem'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.