പർവേസ് റസൂൽ വിരമിച്ചു; 'ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സിയണിഞ്ഞ ആദ്യ കശ്മീരി'

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ജ​ഴ്സി​യ​ണി​ഞ്ഞ ആ​ദ്യ ജ​മ്മു- ക​ശ്മീ​രു​കാ​ര​ൻ പ​ർ​വേ​സ് റ​സൂ​ൽ വി​ര​മി​ച്ചു. ദേ​ശീ​യ ടീ​മി​നാ​യി ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഓ​ൾ റൗ​ണ്ട​റാ​യ 36കാ​ര​ൻ ക​ളി​ച്ച​ത്.

2014ൽ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ മി​ർ​പു​രി​ൽ ന​ട​ന്ന ഏ​ക​ദി​ന​ത്തി​ലും 2017ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ കാ​ൺ​പു​രി​ൽ അ​ര​ങ്ങേ​റി​യ ട്വ​ന്റി20 മ​ത്സ​ര​ത്തി​ലും ഇ​റ​ങ്ങി. ര​ഞ്ജി ട്രോ​ഫി​യി​ൽ ജ​മ്മു-​ക​ശ്മീ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച പ​ർ​വേ​സ് 17 വ​ർ​ഷ​ത്തെ ഫ​സ്റ്റ് ക്ലാ​സ് ക​രി​യ​റി​ൽ 352 വി​ക്ക​റ്റും 5,648 റ​ൺ​സും സ്വ​ന്ത​മാ​ക്കി.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക​ളി​ച്ച ആ​ദ്യ ക​ശ്മീ​രി​യു​മാ​ണ്. 2013ൽ ​പു​ണെ വാ​രി​യേ​ഴ്സ്, 2014-15ൽ ​സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, 2016ൽ ​റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീ​മു​ക​ളി​ലു​ണ്ടാ​യി​രു​ന്നു വ​ലം​കൈ​യ​ൻ ബാ​റ്റ​റും സ്പി​ന്ന​റു​മാ​യ താ​രം.

Tags:    
News Summary - Parvez Rasool retires from all formats of cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.