പാ​കി​സ്താ​ൻ ഓ​ൾ​റൗ​ണ്ട​ർ മു​ഹ​മ്മ​ദ്​ ഹ​ഫീ​സ് ​ വിരമിച്ചു

ലാ​ഹോ​ർ: പാ​കി​സ്താ​ൻ ഓ​ൾ​റൗ​ണ്ട​ർ മു​ഹ​മ്മ​ദ്​ ഹ​ഫീ​സ്​ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന്​ വി​ര​മി​ച്ചു. പ്ര​തീ​ക്ഷി​ച്ച​തി​ലേ​റെ നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ച ര​ണ്ടു​ ദ​ശ​ക​ത്തോ​ളം നീ​ണ്ട ക​രി​യ​റി​ൽ സം​തൃ​പ്ത​നാ​യാ​ണ്​ പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്ന്​ 41കാ​ര​ൻ പ​റ​ഞ്ഞു.

392 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പാ​കി​സ്താ​നെ പ്ര​തി​നി​ധാ​നം ചെ​യ്തി​ട്ടു​ള്ള ഹ​ഫീ​സ്​ 12,789 റ​ൺ​സും 253 വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്. മൂ​ന്ന്​ ഏ​ക​ദി​ന ലോ​ക​ക​പ്പു​ക​ളി​ലും ആ​റു ട്വ​ന്‍റി20 ലോ​ക​ക​പ്പു​ക​ളി​ലും ക​ളി​ച്ചു.

2003ൽ ​സിം​ബാ​ബ്​​വെ​ക്കെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ലൂ​ടെ​യാ​ണ്​ വ​ല​ങ്ക​യ്യ​ൻ ബാ​റ്റ​റും ഓ​ഫ്​​സ്പി​ന്ന​റു​മാ​യ ഹ​ഫീ​സ്​ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ കാ​ലെ​ടു​ത്തു​വെ​ക്കു​ന്ന​ത്. ടെ​സ്​​റ്റി​ൽ​നി​ന്ന്​ 2018ലും ​ഏ​ക​ദി​ന​ത്തി​ൽ​നി​ന്ന്​ 2019ലും ​വി​ര​മി​ച്ചി​രു​ന്ന ഹ​ഫീ​സ്​ പി​ന്നീ​ടും ട്വ​ന്‍റി20​യി​ൽ ക​ളി​ച്ചി​രു​ന്നു.

Tags:    
News Summary - Mohammad Hafeez retired from international cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.