ട്വന്‍റി-20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കിക്കൊണ്ട് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഇടം നേടിയിരിക്കുകായണ് 14 വയസുകാരനായ വൈഭവ് സൂര്യവംശി. ക്രിക്കറ്റ് ലോകം ഒന്നടങ്കം പ്രശംസിച്ച താരത്തിന്‍റെ ഇന്നിങ്സിനെ സച്ചിൻ ടെണ്ടുൽക്കറടക്കം പുകഴ്ത്തിയിരുന്നു.
എന്നാൽ ഇപ്പോൾ കുട്ടിത്താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത് പ്രശസ്ത ഫോർമുല വൺ റേസിങ് താരം ഓസ്കർ പിയാസ്ട്രിയാണ്. വൈഭവിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചുകൊണ്ട് ഓസ്‌കർ തന്റെ ഇന്‍സ്റ്റഗ്രാമിൽ ഒരു സ്റ്റോറി ഇടുകയായിരുന്നു. താരത്തിന്‍റെ ബാറ്റിങ് റോയൽസ് പോസ്റ്റ് ചെയ്തതതാണ് അദ്ദേഹം സ്റ്റോറിയിൽ പങ്കുവെച്ചത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ 38 പന്തിൽ നിന്നും 101 റൺസ് നേടിയിട്ടായിരുന്നു വൈഭവ് അന്ന് കളം വിട്ടത് 11 സിക്സറും ഏഴ് ഫോറും അടിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വെടിക്കെട്ട്.
ആരാണ് ഓസ്കാർ പിയാസ്ട്രി?
ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള ഒരു പ്രൊഫഷണൽ ഫോർമുല വൺ ഡ്രൈവറാണ് ഓസ്‌കാർ പിയാസ്ട്രി. 24 വയസ്സുള്ള പിയാസ്ട്രി മക്‌ലാരന് വേണ്ടിയാണ് മത്സരിക്കുന്നത്. എഫ്1 ന്റെ അതിവേഗ, ലോകത്തിൽ അദ്ദേഹം തന്റെ ശ്രദ്ധേയമായ കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2025 ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പിൽ 99 പോയിന്റുമായി പിയാസ്ട്രി നിലവിൽ ഒന്നാം സ്ഥാനത്താണ്, കൂടാതെ തന്റെ സഹതാരം ലാൻഡോ നോറിസിനേക്കാൾ 10 പോയിന്റുകൾക്ക് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.