ഐ.പി.എൽ മത്സരങ്ങൾക്ക് തുടക്കമാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ആരാധകർ ആകാംക്ഷയിലാണ്. കഴിഞ്ഞ സീസണിൽ കന്നിക്കാരായെത്തി കിരീടവുമായി മടങ്ങിയ ഗുജറാത്ത് ടൈറ്റൻസ് ഇത്തവണയും ചാമ്പ്യൻമാരാകുമോ അതോ പുതിയ ടീമുകൾ കപ്പുയർത്തുമോ എന്നാണ് കാത്തിരിപ്പ്. വെള്ളിയാഴ്ച ആദ്യ മത്സരം മുതൽ ഓരോ ടീമും മികച്ച പ്രകടനവുമായി നിറയുമ്പോൾ മുൻ പ്രോട്ടീസ് ഓൾറൗണ്ടർ ജാക് കാലിസിന്റെ കിരീട സാധ്യത പട്ടികയിൽ മുന്നിൽനിൽക്കുന്നത് പൊതുവെ പ്രവചനക്കാരുടെ ഇഷ്ട ടീമൊന്നുമല്ല. ഇത്തവണ മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും തമ്മിലാകും ഫൈനലെന്നാണ് കാലിസിന്റെ പ്രവചനം. ഡൽഹി കപ്പുമായി മടങ്ങും.
ഒന്നര പതിറ്റാണ്ടായി തുടരുന്ന വാർഷിക മാമാങ്കത്തിൽ ഇതുവരെയും ചാമ്പ്യൻമാരാകാത്തവരാണ് ഡൽഹി. 2020 സീസണിൽ റണ്ണേഴ്സ് ആയതാണ് ടീം സ്വന്തമാക്കിയ വലിയ നേട്ടം. മറുവശത്ത്, മുംബൈയാകട്ടെ 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ കപ്പുയർത്തിയവർ. കഴിഞ്ഞ സീസണിൽ അഞ്ചാമതായിരുന്നു ഡൽഹി. ഏഴു കളി ജയിച്ച ടീം അത്രയും തോൽവിയും വഴങ്ങി. എന്നാൽ, നാലു ജയം മാത്രം നേടിയ മുംബൈ എട്ടു പോയിന്റ് മാത്രമാണ് സ്വന്തമാക്കിയത്.
2008-10 കാലയളവിൽ ബാംഗ്ലൂർ ടീമിനൊപ്പം ഐ.പി.എല്ലിൽ തുടങ്ങിയ കാലിസ് പിന്നീട് കൊൽക്കത്തക്കൊപ്പം നാലു സീസൺ കളിച്ച് വിരമിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.