ഇന്ത്യയും പാകിസ്താനുമല്ല; ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമിനെ തെരഞ്ഞെടുത്ത് സുനിൽ ഗവാസ്കർ

മുംബൈ: ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ കിരീട സാധ്യതയുള്ള ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ആതിഥേയരായ ഇന്ത്യക്കോ അയൽക്കാരായ പാകിസ്‍താനോ സാധ്യത കാണാത്ത ഗവാസ്കറിന്റെ ഫേവറിറ്റ് ടീം ഇംഗ്ലണ്ടാണ്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ജോസ് ബട്‍ലർ നയിക്കുന്ന ഇംഗ്ലീഷ് ടീമിന് പരിചയ സമ്പന്നരുടെ അതിഗംഭീര ബൗളിങ് നിരയുണ്ടെന്നും ബാറ്റ് കൊണ്ടും ബാൾ കൊണ്ടും മത്സരഗതി മാറ്റാൻ കഴിയുന്ന രണ്ടോ മൂന്നോ ലോകോത്തര ആൾറൗണ്ടർമാരുണ്ടെന്നും അദ്ദേഹം സ്റ്റാർ സ്​പോർട്സിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, മുൻ ഇന്ത്യൻ ആൾറൗണ്ടർ ഇർഫാൻ പത്താൻ ഇന്ത്യക്കാണ് കൂടുതൽ സാധ്യത കാണുന്നത്. ഏഷ്യാ കപ്പിലെയും തുടർന്ന് ആസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിലെയും പ്രകടനം അദ്ദേഹം എടുത്തുകാണിക്കുന്നു. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ആസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

Tags:    
News Summary - Not India and Pakistan; Sunil Gavaskar picks the team likely to win the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.