വിരമിക്കാൻ പദ്ധതിയേ ഇല്ല; രണ്ട്​ ലോകകപ്പ്​ കൂടി കളിക്ക​ണമെന്ന്​​ ക്രിസ്​ ഗെയ്​ൽ

ന്യൂഡൽഹി: വയസ്​ 41 ആയെങ്കിലും ബാറ്റ്​ താഴെ വെക്കാൻ ഉ​േദ്ദശമില്ലെന്നാണ്​ വെസ്റ്റിൻഡീസ്​ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ ക്രിസ്​ ഗെയ്​ൽ വ്യക്തമാക്കുന്നത്​. അടുത്ത അഞ്ച്​ വർഷത്തേക്ക്​ വിരമിക്കാൻ പദ്ധതിയില്ലെന്നാണ്​ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ഗെയ്​ൽ​ പറഞ്ഞത്​.

'റിട്ടയർ ചെയ്യാൻ ഇപ്പോൾ പദ്ധതിയൊന്നുമില്ല. അഞ്ച്​ വർഷം കൂടി കളിക്കാനാകുമെന്നാണ്​ എനിക്ക്​ തോന്നുന്നത്​. 45ന്​ മുമ്പ്​ ഏതായാലും ഇല്ല. രണ്ട്​ ലോകകപ്പ്​ കൂടി കഴിയാനുണ്ട്' -ഗെയ്​ൽ പറഞ്ഞു​. ട്വന്‍റി20 ലോകകപ്പിന്‍റെ 2021, 2022 എഡിഷനുകളിൽ കളിക്കാനാകുമെന്നാണ്​ 'യൂനിവേഴ്​സൽ ബോസ്​' പദ്ധതിയിടുന്നത്​.

ഇക്കുറി യു.എ.ഇയിൽ നടന്ന ഐ.പി.എല്ലിന്‍റെ 13ാം പതിപ്പിൽ വെറും ഏഴ്​ മത്സരങ്ങളിൽ നിന്നും 288 റൺസ്​ ഗെയ്​ൽ വാരിക്കൂട്ടിയിരുന്നു. 41.14 ശരാശരിയിലായിരുന്നു ബാറ്റിങ്​. ആദ്യ മത്സരങ്ങളിൽ ഗെയ്​ലിന്​ അവസരം നൽകാതിരുന്നതിൽ കിങ്​സ്​ ഇലവൻ പഞ്ചാബ്​ ഖേദിച്ച ടൂർണമെന്‍റ്​ കൂടിയായിരുന്നു അത്​. 99 റൺസ്​ നേടിയ വെടിക്കെട്ട്​ ഇന്നിങ്​സ്​ ഉൾപ്പെടെ മൂന്ന്​ അർധശതകങ്ങളും ഗെയ്​ൽ നേടി.

ദുബായിൽ നടക്കാൻ പോകുന്ന അൾട്ടിമേറ്റ്​ ക്രിക്കറ്റ്​ ചലഞ്ചിന്‍റെ ഭാഗമാകാൻ ഒരുങ്ങുകയാണ്​ ഗെയ്​ൽ ഇപ്പോൾ. യുവരാജ്​ സിങ്​, ഓയിൻ മോർഗൻ, ആന്ദ്രേ റസൽ, കെവിൻ പീറ്റേഴ്​സൺ, റാശിദ്​ ഖാൻ എന്നിവരും ടൂർണമെന്‍റിനുണ്ട്​.

Tags:    
News Summary - No retirement plan now, two World Cups to go -Chris Gayle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT