വീണ്ടും ഡച്ച് ഷോക്ക്; ഇത്തവണ ഇര ബംഗ്ലാദേശ്, 87 റൺസ് തോൽവി

താരതമ്യേന ദുർബലരായ നെതർലൻഡ്സിനോട് ലോകകപ്പിൽ നാണംകെട്ട് ബംഗ്ലാദേശ്. 87 റൺസിനാണ് കടുവകൾ പരാജയപ്പെട്ടത്. ടോസ് നേടി ആദ്യം ബാറ്റെടുത്ത ഡച്ച് ടീം 229 റൺസിന് കൂടാരം കയറിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 42.2 ഓവറിൽ 142 റൺസിന് പുറത്തായി. 7.2 ഓവറിൽ 23 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പോൾ വാൻ മീകരനാണ് കടുവകളെ കെട്ടു​കെട്ടിച്ചത്.

ആറ് കളികളിൽ ഒരേയൊരു ജയം മാത്രമുള്ള ബംഗ്ലാദേശിന്റെ സെമി സാധ്യതകൾ ഇതോടെ മങ്ങി. നെതർലൻഡ്സിന് ആറ് മത്സരങ്ങളിൽ രണ്ട് വിജയമുണ്ട്.

തുടക്കത്തിൽ നാലിന് 63 എന്ന നിലയിൽ തകർന്നടിഞ്ഞ നെതർലൻഡ്സിനെ നായകൻ സ്കോട്ട് എഡ്വാർഡ്സാണ് രക്ഷിച്ചത്. 89 പന്തുകളിൽ ആറ് ബൗണ്ടറികൾ സഹിതം 68 റൺസുമായി താരം ചെറുത്തുനിന്നു. വെസ്‍ലി ബരേസി (41) സിബ്രാൻഡ് എൻഗൽബ്രെക്ട് (35) എന്നിവരും പൊരുതി.

അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ കടുവകൾ പക്ഷെ, നെതർലൻഡ്സ് ബൗളർമാരുടെ ഞെട്ടിക്കുന്ന പ്രകടനത്തിൽ തകർന്നടിയുകയായിരുന്നു. 35 റൺസുമായി മെഹ്ദി ഹസർ മിറാസ് മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. അഞ്ച് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. 70 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളും അവർക്ക് നഷ്മായിരുന്നു. 

Tags:    
News Summary - Netherlands vs Bangladesh Cricket World Cup 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.