ഓവറിലെ ആറ് പന്തും സിക്സടിച്ച് നേപ്പാൾ താരം

മസ്കത്ത്: അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തിലും സിക്സർ നേടുന്ന മൂന്നാമത്തെ താരമായി നേപ്പാളിന്റെ ദീപേന്ദ്ര സിങ് എയ്റി. എ.സി.സി പ്രീമിയർ കപ്പിൽ ഖത്തറിനെതിരായ മത്സരത്തിലായിരുന്നു റെക്കോഡ് പ്രകടനം.

കംറാൻ ഖാൻ എറിഞ്ഞ അവസാന ഓവറിലെ മുഴുവൻ പന്തുകളും ദീപേന്ദ്ര സിക്സറിന് പറത്തി. 21 പന്തിൽ 64 റൺസാണ് താരം നേടിയത്. ഇതിൽ മൂന്ന് ഫോറും ഏഴ് സിക്സുമുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ ഏഴ് വിക്കറ്റിന് 210 റൺസ് അടിച്ചുകൂട്ടിയപ്പോൾ ഖത്തറിന്റെ മറുപടി 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 178ൽ അവസാനിച്ചു.

2007ൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ആറ് സിക്സർ നേടി ഇന്ത്യയുടെ യുവരാജ് സിങ്ങാണ് റെക്കോഡ് പുസ്തകത്തിൽ ആദ്യമായി സ്ഥാനം പിടിച്ചത്. 2021ൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ അഖില ധനഞ്ജയയെ അടിച്ചുപറത്തി വെസ്റ്റിൻഡീസ് ബാറ്റർ കീറൺ പൊള്ളാർഡും ചരിത്രം കുറിച്ചു.

Tags:    
News Summary - Nepal batsman Airee smashes six sixes in an over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.