മെല്‍ബണ്‍: ആസ്‌ട്രേലിക്കെതിരായ നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ കെ.എല്‍. രാഹുലിനെ ട്രോളി ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണ്‍. ബാറ്റിങ് പൊസിഷനില്‍ മൂന്നാമനായെത്തിയ രാഹുലിനെ കളിയാക്കി, 'വണ്‍ഡൗണായി ഇറങ്ങാന്‍ നിങ്ങള്‍ എന്ത് തെറ്റാണ് ചെയ്ത്' എന്ന് ചോദിക്കുന്ന ലിയോണിന്റെ ശബ്ദം സ്റ്റംപ് മൈക്കില്‍ പതിഞ്ഞു. എന്നാല്‍ രാഹുല്‍ ഇതിന് പ്രതികരിക്കാന്‍ മുതിര്‍ന്നില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കഴിഞ്ഞ മത്സരങ്ങളില്‍ ഓപ്പണറായെത്തിയ രാഹുല്‍, ഇന്ന് രോഹിത് ശര്‍മക്ക് പിന്നില്‍ മൂന്നാമനായാണ് ക്രീസിലെത്തിയത്. മത്സരത്തില്‍ ഓപണറായെങ്കിലും രോഹിത് ശര്‍മക്ക് മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. നേരിട്ട അഞ്ചാം പന്തില്‍, സ്‌കോട്ട് ബോളന്‍ഡിന് ക്യാച്ച് നല്‍കി രോഹിത് കൂടാരം കയറി. പരമ്പയിലാകെ ഇതുവരെ കളിച്ച നാല് ഇന്നിങ്സില്‍നിന്ന് 22 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്.
രാഹുല്‍ 42 പന്തില്‍ 24 റണ്‍സ് നേടിയാണ് ഇന്ന് പുറത്തായത്. ഇരുവരെയും ഓസീസ് നായകന്‍ പാറ്റ് കമിന്‍സാണ് പുറത്താക്കിയത്. അതേസമയം ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. രോഹിത്തിനും രാഹുലിനും പുറമെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന യശസ്വി ജയ്‌സ്വാള്‍ (82), വിരാട് കോഹ്‌ലി (36) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 42 ഓവറില്‍ നാലിന് 154 എന്ന നിലയിലാണ് സന്ദര്‍ശകര്‍.
സ്റ്റീവ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 34-ാം സെഞ്ച്വറി കണ്ടെത്തിയ മത്സരത്തില്‍ 474 റണ്‍സാണ് ആസ്‌ട്രേലിയ അടിച്ചെടുത്തത്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബൂഷെയ്ന്‍ (72) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജദേജ മൂന്നും വിക്കറ്റുകള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.