മുഷ്താഖലി ട്രോഫി മുംബൈക്ക്; ഹിമാചൽപ്രദേശിനെ മൂന്നു വിക്കറ്റിന് തോൽപിച്ചു

കൊൽക്കത്ത: ഹിമാചൽപ്രദേശിനെ മൂന്നു വിക്കറ്റിന് തോൽപിച്ച് സയ്യിദ് മുഷ്താഖലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇതാദ്യമായി മുംബൈ കിരീടം ചൂടി.

ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ 20 ഓവറിൽ എട്ടു വിക്കറ്റിന് 143 റൺസാണ് നേടിയത്. മൂന്നു പന്ത് ബാക്കിയിരിക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 146ലെത്തി മുംബൈ ലക്ഷ്യം കണ്ടു. സർഫറാസ് ഖാൻ 31 പന്തിൽ 36 റൺസുമായി പുറത്താവാതെ നിന്നു. സർഫറാസിനു പുറമെ 26 പന്തിൽ 34 റൺസടിച്ച ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ പ്രകടനവും നിർണായകമായി.

നാലു പന്തിൽ 15 റൺസ് മാത്രം വഴങ്ങി ഹിമാചലിന്റെ മൂന്നു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങിയ തനുഷ് കോതിയാനാണ് കളിയിലെ കേമൻ. സിക്സറടിച്ചാണ് ടീമിനെ കോതിയാൻ (അഞ്ചു പന്തിൽ ഒമ്പത്) വിജയത്തിലെത്തിച്ചത്.

Tags:    
News Summary - Mushtaqali Trophy to Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.