അടിയോടടി, ബുംറക്കും നന്നായി കിട്ടി; മുംബൈയുടെ വയറുനിറച്ച്​ ചെന്നൈ

ന്യൂഡൽഹി: മാലപ്പടക്കം പോലെ നിർത്താതെ പൊട്ടിയ വെട്ടിക്കെട്ടിനൊടുവിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്​സ്​ ഉയർത്തിയത്​ 218 റൺസിന്‍റെ കൂറ്റൻ സ്​കോർ. മിന്നും ഫോമിലുളള ഫാഫ്​ ഡു​െപ്ലസി (28 പന്തിൽ 50), മുഈൻ അലി (36 പന്തിൽ 58) എന്നിവർക്കൊപ്പം അവസാന ഓവറുകളിൽ ആടിത്തിമിർത്ത അമ്പാട്ടി റായുഡുവും (27 പന്തിൽ 72) ചേർന്നതോടെ മുംബൈ തല്ലു കൊണ്ട്​ തളർന്നു. മുംബൈയുടെ പ്രീമിയം ഫാസ്റ്റ്​ ബൗളർ സാക്ഷാൽ ജസ്​പ്രീത്​ ബുംറ നാലോവറിൽ വഴങ്ങിയത്​ 56 റൺസാണ്​.


ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക്​ ആദ്യം ഓവറിൽ തന്നെ നാലു റൺസെടുത്ത റിഥുരാജ്​ ഗ്വെയ്​ക്​വാദിനെ നഷ്​ടമായി. എന്നാൽ തൊട്ടുപിന്നാലെയത്തിയ മുഇൗൻ അലിയും ഡു​െപ്ലസിയും ചേർന്ന്​ അടിച്ചുതുടങ്ങിയതോടെ മുംബൈ ബൗളർമാർ വെള്ളം കുടിച്ചു. 108 റൺസിന്‍റെ കൂട്ടുകെട്ടിനൊടുവിലാണ്​ബുംറയുടെ പന്തിൽ പുറത്തായി അലി മടങ്ങിയത്​. തൊട്ടുപിന്നാലെ ഡു​െപ്ലസിയും സുരേഷ്​ റെയ്​നയും (2) അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ മുംബൈ മത്സരത്തിലേക്ക്​ മടങ്ങി വരുന്നുവെന്ന്​ തോന്നിച്ചു.


എന്നാൽ തുടർന്നങ്ങോട്ട്​ അമ്പാട്ടി റായുഡുവിന്‍റെ മാരക പ്രഹരമായിരുന്നു. ഏഴ്​ സിക്​സറുകളും നാലു ബൗണ്ടറികളുമാണ്​ റായുഡുവിന്‍റെ ബാറ്റിൽ നിന്നും പറന്നത്​. റായുഡു അടിച്ചുതുടങ്ങിയപ്പോൾ ഒരറ്റത്ത്​ കാഴ്ചക്കാരനായി നിൽക്കേണ്ട ചുമതലയേ ജദേജക്കുണ്ടായിരുന്നുള്ളൂ (22 പന്തിൽ 22). രണ്ടോവറിൽ 12 റൺസ്​ വഴങ്ങി രണ്ട്​ വിക്കറ്റെടുത്ത കീറൺ പൊള്ളാർഡാണ്​ മുംബൈ നിരയിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്​. 

Tags:    
News Summary - Mumbai vs Chennai, 27th Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT