മുമ്പൻമാരായി മുംബൈ ​​േപ്ലഓഫിലേക്ക്​; ബാംഗ്ലൂർ 'പടിക്കൽ' തുടരുന്നു

അബൂദബി: വിജയിക്കുന്നവർക്ക്​ ​േപ്ല ഓഫ്​ ഉറപ്പിക്കാവുന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെ മുംബൈ ഇന്ത്യൻസ്​ അഞ്ചുവിക്കറ്റിന്​ തകർത്തു. 164 റൺസി​െൻറ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്കായി സൂര്യകുമാർ യാദവ്​ (43 പന്തിൽ നിന്നും 79) ഉദിച്ചുയരുകയായിരുന്നു. സമ്മർദമേറിവന്ന ഘട്ടത്തിലും അനായാസം റൺസടിച്ചുകൂട്ടിയ സൂര്യകുമാർ മുംബൈയെ കരപിടിച്ചുകയറ്റി. വിജയത്തോടെ 12 കളികളിൽ നിന്നും 16 പോയൻറുമായി മുംബൈ ഇന്ത്യൻസ്​ ഒന്നാം സ്ഥാനത്തേക്ക്​ കയറി. 12 കളികളിൽ നിന്നും 14 പോയൻറുള്ള ബാംഗ്ലൂർ രണ്ടാംസ്ഥാനത്ത്​ തുടരുന്നു.


ക്വിൻറൺ ഡികോക്​, ഇഷാൻ കിഷൻ, സൗരഭ്​ തിവാരി അടക്കമുള്ളവരെ ബാംഗ്ലൂർ ബൗളിങ്​ നിര വേഗം മടക്കിയെങ്കിലും ഒരറ്റത്ത്​ വട്ടമിട്ടു നിന്ന സൂര്യകുമാർ ബാംഗ്ലൂരി​െൻറ നെഞ്ചിടിപ്പേറ്റിക്കൊണ്ടേയിരുന്നു. ഐ.പി.എൽ സീസണുകളിൽ മികച്ച പ്രകടനം കാഴ്​ചവെച്ചിട്ടും ഇന്ത്യൻടീമിലിടം പിടിക്കാനാകത്തതി​െൻറ അരിശം വിരാട്​ കോഹ്​ലിക്ക്​ മുമ്പിൽ സൂര്യകുമാർ യാദവ്​ അടിച്ചുതീർത്തു. വൈറ്ററൻ പേസർ ഡെയ്​ൽ സ്​റ്റെയിനെ കളത്തിലിറക്കിയ ബാംഗ്ലൂരി​െൻറ തീരുമാനം പിഴച്ചു. നാലോവറിൽ 43 റൺസ്​ വഴങ്ങിയ പഴയ പടക്കുതിരക്ക്​ വിക്കറ്റൊന്നും എടുക്കാനുമായില്ല. മുഹമ്മദ്​ സിറാജും യുസ്​വേന്ദ്ര ചാഹലും രണ്ട്​ വിക്കറ്റുകൾ വീതം വീഴ്​ത്തി.

ആദ്യം ബാറ്റുചെയ്​ത ബാംഗ്ലൂരിനായി മോഹിപ്പിക്കുന്ന തുടക്കമാണ്​ ദേവ്​ദത്ത്​ പടിക്കൽ നൽകിയത്​. 12 ബൗണ്ടറികളും ഒരു സിക്​സറും അഴകേകിയ ഇന്നിങ്​സിനൊടുവിൽ ബുംറയുടെ പന്തിൽ ബോൾട്ടിന്​ പിടികൊടുത്ത്​ ദേവ്​ദത്ത്​ മടങ്ങുകയായിരുന്നു. സൗരഭ്​ തിവാരിയുടെ ഉഗ്രൻ ക്യാച്ചുമെടുത്ത ദേവ്​ദത്ത്​ ദിവസം ഓർമിക്കാനുള്ളതാക്കി മാറ്റി.


ആരോൺ ഫിഞ്ചിന്​ പകരക്കാരനായി ദേവ്​ദത്തിനൊപ്പം ഓപ്പണിങ്ങിലെത്തിയ ജോഷ്​ ഫിലിപ്പെ (33) ഒത്ത കൂട്ടായി ​​. എന്നാൽ തുടർന്നെത്തിയ വിരാട്​ കോഹ്​ലി (9) , എബി ഡിവില്ലിയേഴ്​സ്​ (15) അടക്കമുള്ള വൻതോക്കുകൾ പരാജയമായി മടങ്ങി. നാലോവറിൽ 14 റൺസ്​ വിട്ടുകൊടുത്ത്​ മൂന്നുവിക്കറ്റെടുത്ത ജസ്​പ്രീത്​ ബുംറ അവസാന ഓവറുകളിൽ വരിഞ്ഞുകെട്ടിയതിനാൽ 180ലധികം സ്​കോർ ചെയ്യാനുള്ള ബാംഗ്ലൂരി​െൻറ മോഹം പൊലിയുകയായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.