ഹിറ്റ്​മാനായി രോഹിത്​; മുംബൈക്കെതിരെ പഞ്ചാബിന്​ 192 റൺസ്​ വിജയലക്ഷ്യം

ദുബൈ: ഐ.പി.എല്ലിൽ വ്യാഴാഴ്​ചത്തെ മത്സരത്തിൽ മുംബൈക്കെതിരെ കിങ്​സ്​ ഇലവൻ പഞ്ചാബിന്​ 192 റൺസ്​ വിജയലക്ഷ്യം. ക്യാപ്​റ്റൻ രോഹിത്തിൻെറ അർധസെഞ്ച്വറിയുടെയും അവസാന ഓവറിൽ അടിച്ചുതകർത്ത പൊള്ളാർഡിൻെറയും ഹർദിക്​ പാണ്ഡ്യയുടെയും മികവിൽ മുംബൈ ഇന്ത്യൻസ്​ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ 191 റൺസെടുത്തു. 45 പന്തിൽ 70 റൺ​സുമായി മുന്നിൽനിന്ന്​ നയിച്ച ക്യാപ്​റ്റൻ രോഹിത്ത്​ മൂന്ന്​ സിക്​സും എട്ട്​ ഫോറുമാണ്​ അടിച്ചുകൂട്ടിയത്​.

തകർച്ചയോടെയായിരുന്നു മു​ംബൈയുടെ തുടക്കം. സ്​കോർബോർഡ്​ തുറക്കും മു​െമ്പ ഡികോക്ക്​ പുറത്തായി. കേ​ാട്രല്ലിന്​ മുന്നിൽ ബൗൾഡാവുകയായിരുന്നു. നാലാമത്തെ ഓവറിൽ സൂര്യകുമാർ യാദവ്​ പുറത്താകു​േമ്പാൾ ടീം സ്​കോർ 21 മാത്രം. പത്ത്​ റൺസെടുത്ത യാദവിന്​​ റൺഔട്ടാവാനായിരുന്നു വിധി.

ബാംഗ്ലൂരിനെതിരായ മത്സരത്തിലെ താരം ഇഷൻ കിഷനും രോഹിത്ത്​ ശർമയും ചേർന്ന്​ പിന്നീട്​ തരക്കേടില്ലാത്ത കൂട്ടുകെട്ട്​ പടുത്തുയർത്തി. 14ാമത്തെ ഓവറിൽ കിഷൻ പുറത്താകു​േമ്പാൾ ടീം സ്​കോർ 83ൽ എത്തിയിരുന്നു. 32 പന്തിൽനിന്ന്​ 28 റൺസായിരുന്നു കിഷൻെറ സമ്പാദ്യം.

17ാം ഓവറിൽ മുഹമ്മദ്​ ഷമിയുടെ പന്തിലാണ്​ രോഹിത്ത്​ ഔട്ടകുന്നത്​. സിക്​സെന്ന്​ തോന്നിച്ച പന്ത്​ മാക്​സ്​വെൽ പിടികൂടി ബൗണ്ടറി ലൈൻ കടക്കുന്നതിന്​ മുന്നെ നീഷന്​ എറിഞ്ഞുകൊടുക്കുകയായിരുന്നു. തുടർന്നുള്ള ഓവറുകൾ പഞ്ചാബ്​ ബൗളർമാർ ഹർദികിൻെറയും പൊള്ളാർഡിൻെറയും ബാറ്റിങ്​ ചൂടറിഞ്ഞു. ഹർദിക്​ പാണ്ഡ്യ 11 പന്തിൽ 30ഉം പൊള്ളാർഡ്​ 20 പന്തിൽ 47ഉം റൺസെടുത്തു. പഞ്ചാബിനായി കോട്രെൽ, മുഹമ്മദ്​ ഷമി, ഗൗതം എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.