ഇടവേളക്കിടെ ഗ്രൗണ്ടിൽ നമസ്കരിച്ച് പാക് താരം മുഹമ്മദ് റിസ്‍വാൻ; വിഡിയോ വൈറൽ

ലോകകപ്പിലെ രണ്ടാംമത്സരത്തിൽ ക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്മാരായ നെതർലൻഡ്സ് ആദ്യമൊന്ന് വിറപ്പിച്ചെങ്കിലും പാകിസ്താനു തന്നെയായിരുന്നു ജയം. 81 റൺസിനാണ് ഡച്ചു പടയുടെ തോൽവി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49 ഓവറിൽ 286 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സ് 41 ഓവറിൽ 205 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 12 വർഷത്തിന് ശേഷം ലോകകപ്പ് കളിക്കുന്ന നെതർലൻഡ്സ് ബാറ്റിങ്ങിൽ പൊരുതിയാണ് കീഴടങ്ങിയത്. പാകിസ്താന്റെ പേരുകേട്ട പേസർമാരെ ധീരതയോടെ നേരിട്ട ഓറഞ്ചു പട ഒരുവേള എതിരാളികളെ പ്രതിരോധത്തിലാക്കിയിരുന്നു.

എന്നാൽ, മത്സരത്തിൽ ഇടവേളക്കിടെ ഗ്രൗണ്ടിൽ നമസ്കരിക്കുന്ന പാക് താരം മുഹമ്മദ് റിസ്‍വാന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. താരം ആദ്യമായല്ല മത്സരത്തിനിടെ ഗ്രൗണ്ടിൽ നമസ്കരിക്കുന്നത്. നേരത്തെ, ഇന്ത്യക്കെതിരായ ട്വന്‍റി20 മത്സരത്തിലും ഗ്രൗണ്ടിൽ നമസ്കരിക്കുന്ന റിസ്‍വാന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. എന്നാൽ, ഏതാനും ഇന്ത്യൻ ആരാധകർ താരത്തിന്‍റെ പ്രവൃത്തിയെ വിമർശിച്ച് രംഗത്തെത്തി.

ഇന്ത്യക്കാരെ കാണിക്കാനാണ് താരം ഗ്രൗണ്ടിൽ നമസ്കരിച്ചതെന്നും ഇത് താരത്തിന്‍റെ സ്ഥിരം പരിപാടിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഇവരുടെ വിമർശനം. അമേരിക്കയിലെ റോഡരികിൽ നമസ്കരിക്കുന്ന താരത്തിന്‍റെ വിഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു.

Tags:    
News Summary - Mohammad Rizwan Offers Namaz On Field During Drinks Break, Video Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.