'കോഹ്​ലിയെ മാറ്റി രോഹിതിനെ ഇന്ത്യയുടെ ട്വൻറി 20 നായകനാക്കണം'

ദുബൈ: രോഹിത്​ ശർമയെ ഇന്ത്യൻ ട്വൻറി 20 ടീമിൻെറ നായകനാക്കണമെന്ന് ആവശ്യപ്പെട്ട്​​ പ്രമുഖതാരങ്ങൾ. നായകനായ ഏഴുവർഷത്തെ കാലയളവിനുള്ളിൽ അഞ്ചാം ഐ.പി.എൽ കിരീടവും സ്വന്തമാക്കി ജൈത്ര യാത്ര തുടരുന്നതിന്​ പിന്നാലെയാണ്​ ആവശ്യമുയർന്നത്​. സമാന കാലയളവിൽ ​ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​സിനെ നയിച്ച ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിക്ക്​ ഒരു ഐ.പി.എൽ ട്രോഫിയും എടുക്കാനായിട്ടില്ല.

''രോഹിത്​ ശർമയെ നിർബന്ധമായും ഇന്ത്യയുടെ ട്വൻറി 20 നായകനാക്കണം. വിസ്​മയിപ്പിക്കുന്ന മാനേജറും നേതാവുമാണയാൾ. എങ്ങനെ ട്വൻറി 20 ജയിക്കണമെന്ന്​ അയാൾക്കറിയാം. ഇത്​വഴി കൂടുതൽ ആശ്വാസത്തോടെ കളിക്കാരനായി തുടരാൻ കോഹ്​ലിക്കാകും'' -മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്കൽ വോൺ അഭിപ്രായപ്പെട്ടു.

രോഹിത്​ ശർമ ഇന്ത്യയുടെ ട്വൻറി 20 നായകനായില്ലെങ്കിൽ നഷ്​ടം അദ്ദേഹത്തിനല്ല, ​ഇന്ത്യക്കാണെന്ന്​ മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ തുറന്നടിച്ചു. പ്രകടനം നോക്കിയാൽ അഞ്ച്​ ഐ.പി.എൽ കിരീടങ്ങൾ നേടിയ രോഹിത്​ തന്നെയാണ്​ ​ക്യാപ്​റ്റനാ​കേണ്ടതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

മുംബൈ ഇന്ത്യൻസ്​ ലോകത്തെ ഏറ്റവും മികച്ച ട്വൻറി 20 ​ഫ്രാ​ഞ്ചൈസിയാണെന്നും രോഹിത്​ ഏറ്റവും മികച്ച ക്യാപ്​റ്റനാണെന്നും മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്​ അഭിപ്രായപ്പെട്ടു.

നിലവിൽ ഇന്ത്യയുടെ ടെസ്​റ്റ്​, ഏകദിന, ട്വൻറി 20 ടീമുകളെ കോഹ്​ലിയാണ്​ നയിക്കുന്നത്​. ഏകദിനത്തിലും ട്വൻറി 20യിലും രോഹിത്താണ്​ വൈസ്​ ക്യാപ്​റ്റൻ. അടുത്ത വർഷം ഓസ്​ട്രേലിയയിൽ ട്വൻറി 20 ലോകകപ്പ്​ നടക്കാനിരിക്കുകയാണ്​.

Tags:    
News Summary - Michael Vaughan claims India should axe Virat Kohli as T20 captain as Rohit Sharma wins IPL with Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.