ഹാർദികിനെ ക്യാപ്റ്റനാക്കണം- ആവശ്യവുമായി മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ

മുംബൈ: രാജ്യാന്തര മത്സരങ്ങളിൽ ഇനിയും മിടുക്ക് തെളിയിക്കാനാകാതെ ഉഴറുന്ന ടീം ഇന്ത്യയുടെ നായക പദവി ഹാർദിക് പാണ്ഡ്യയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ. അടുത്ത ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ഉയരങ്ങൾ പിടിക്കാൻ സഹായിക്കാൻ ഇത് ആവശ്യ​മാണെന്നും മാസ് ഹിറ്റർ കൂടിയായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.

ആസ്ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായിരുന്നു. അവസാന ആറു ലോകകപ്പുകളിൽ അഞ്ചാം തവണത്തെയായിരുന്നു നോക്കൗട്ടിൽ മടക്കം.

'ഞാൻ സിലക്ഷൻ കമ്മിറ്റി ചെയർമാനായിരു​ന്നെങ്കിൽ അടുത്ത ലോകകപ്പ് ടീമി​ന്റെ ക്യാപ്റ്റൻ ഹാർദിക് ആകണമെന്ന് പറയും. ന്യൂസിലൻഡ് പരമ്പരയോടെ അടുത്ത ടീമിനെ വീണ്ടും വാർത്തെടുക്കുന്ന ജോലി തുടങ്ങുകയും വേണം''- ശ്രീകാന്ത് പറഞ്ഞു.

രണ്ടു വർഷം മുമ്പ് ലോകകപ്പ് ഒരുക്കങ്ങൾ ആരംഭിച്ചേ തീരു എന്നാലേ ആവശ്യമായ തെറ്റുതിരുത്തൽ നടത്താനാകൂ എന്നും സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അടുത്ത വെള്ളിയാഴ്ച ആരംഭിക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ മൂന്ന് ട്വന്റി20കളും അത്ര​തന്നെ ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. ട്വന്റി20യിൽ നായകനായി ഹാർദികിനാണ് ചുമതല.

ടീം ഇന്ത്യക്ക് ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർമാ​ർ കൂടുതൽ ആവശ്യമാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Make Hardik Pandya captain for 2024 T20 World Cup, says Srikkanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.