ഐ.പി.എല്ലിനുശേഷം കോഹ്​ലി ആർ.സി.ബി നായക സ്ഥാനമൊഴിയും

ദുബൈ: ഇന്ത്യൻ ട്വൻറി20 ടീമി​െൻറ നായകസ്ഥാനം ലോകകപ്പിനുശേഷം ഒഴിയുമെന്ന്​ പ്രഖ്യാപിച്ച വിരാട്​ കോഹ്​ലി ഐ.പി.എൽ ടീം റോയൽ ചലഞ്ചേഴ്​സ്​ ബംഗളൂരു (ആർ.സി.ബി) ക്യാപ്​റ്റൻ സ്ഥാനത്തുനിന്നും മാറുന്നു. ഐ.പി.എൽ 14ാം സീസണിനുശേഷം നായകപദവി ഒഴിയുമെന്ന്​ കോഹ്​ലി പ്രഖ്യാപിച്ചു.

'ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്‍റെ അവസാന ഐ.പി.എൽ ആയിരിക്കും. എന്‍റെ അവസാന ഐ.പി.എൽ മത്സരം കളിക്കുന്നതുവരെ ഞാൻ ഒരു ആർ.സി.ബി കളിക്കാരനായി തുടരും. എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണക്കുകയും ചെയ്ത എല്ലാ ആർ.സി.ബി ആരാധകർക്കും നന്ദി' -കോഹ്​ലി പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ്​ ഇന്ത്യൻ ട്വൻറി20 ടീമി​െൻറ നായകസ്ഥാനം ലോകകപ്പിനുശേഷം ഒഴിയുമെന്ന് കോഹ്​ലി ​പ്രഖ്യാപിച്ചത്​. ഐ.​പി.​എ​ല്ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സി​നെ ന​യി​ച്ചി​ട്ടും കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കാ​നാ​വാ​ത്ത​തും ഏ​ക​ദി​ന​ത്തി​ലും ട്വ​ൻ​റി20​യി​ലും ഇ​ന്ത്യ​ക്ക്​ പ്ര​ധാ​ന ട്രോ​ഫി​ക​ളൊ​ന്നും സ​മ്മാ​നി​ക്കാ​നാ​വാ​ത്ത​തും കോ​ഹ്​​ലി​ക്ക്​ തി​രി​ച്ച​ടി​യാ​യി​രു​ന്നു. 45 ട്വ​ൻ​റി20 ക​ളി​ൽ 27 വി​ജ​യ​മാ​ണ്​ ​കോ​ഹ്​​ലി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്.

Tags:    
News Summary - Kohli to step down as RCB captain after IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT