വീണ്ടും അർധശതകം; ഐ.പി.എല്ലിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് കോഹ്‍ലി

സീസണിലെ രണ്ടാമത്തെ അർധ സെഞ്ച്വറിയുമായി ഇന്ത്യയുടെ ഇതിഹാസ ബാറ്റർ വിരാട് കോഹ്‍ലി ഐ.പി.എല്ലിൽ തകർത്താടുകയാണ്. തന്റെ 46-ാമത് ഐ.പി.എൽ അർധശതകമാണ് താരം ഇന്ന് കുറിച്ചത്. 44 പന്തുകളിൽ 61 റൺസടിച്ച കോഹ്‍ലി നാല് വീതം സിക്സറുകളും ബൗണ്ടറികളും പറത്തി. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ 82 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം.

ഇന്നത്തെ അർധ സെഞ്ച്വറിയോടെ ഐ.പി.എല്ലിൽ കോഹ്‍ലി പുതിയ നാഴികക്കല്ലും പിന്നിട്ടു. പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒമ്പത് ടീമുകൾക്കുമെതിരെ അർധശകതത്തിന് മുകളിൽ സ്കോർ ചെയ്ത രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് കോഹ്‍ലിയെ തേടിയെത്തിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഋതുരാജ് ഗെയ്ക്വാദാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയിരുന്നത്. പുറത്തായ കൊച്ചി ടസ്കേഴ്സ് കേരള ടീമൊഴിച്ച് ഐ.പി.എല്ലിൽ ഇതുവരെ പ​ങ്കെടുത്ത എല്ലാ ഫ്രാഞ്ചൈസികൾക്കെതിരെയും കോഹ്‍ലി അർധ സെഞ്ച്വറിയടിച്ചിട്ടുണ്ട്.

കോഹ്‍ലിയുടെ അർധ സെഞ്ച്വറികൾക്ക് ഏറ്റവും കൂടുതൽ സാക്ഷിയാകേണ്ടി വന്ന ടീം ചെന്നൈയാണ്. ഒമ്പത് തവണയാണ് ധോണിപ്പടക്കെതിരെ താരം അമ്പതിലേറെ റൺസ് നേടിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ 51.39 ആണ് വലംകൈയൻ ബാറ്ററുടെ ഏറ്റവും ഉയർന്ന ശരാശരി. ഐ.പി.എല്ലിൽ അഞ്ച് സെഞ്ച്വറികളും കോഹ്‍ലിയുടെ പേരിലുണ്ട്. കൂടാതെ, താരം ലീഗിൽ 7,000 റൺസ് പിന്നിടാനൊരുങ്ങുകയാണ്. 

Tags:    
News Summary - Kohli reached a new milestone in the IPL with his fifty today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.