ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ട്വൻറി20 പരമ്പരക്കു പിറകെ ടെസ്റ്റ് പരമ്പരയിലും മുതിർന്ന താരങ്ങളിൽ ചിലർക്ക് വിശ്രമം നൽകി ഇന്ത്യ. ട്വൻറി20യിൽ വിശ്രമം ലഭിച്ച പേസ് ബൗളർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടെസ്റ്റിലുമുണ്ടാവില്ല. ട്വൻറി20യിൽ ഇല്ലാത്ത വിരാട് കോഹ്ലിയും ആദ്യ ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കും.
പകരം അജിൻക്യ രഹാനെയായിരിക്കും ടീമിനെ നയിക്കുക. ചേതേശ്വർ പുജാര ഉപനായകനാവും. എന്നാൽ രണ്ടാം ടെസ്റ്റിൽ കോഹ്ലി തിരിച്ചെത്തി നായകസ്ഥാനം ഏറ്റെടുക്കും. ആദ്യ ടെസ്റ്റിന് 16 അംഗ ടീമിനെയും രണ്ടാം ടെസ്റ്റിന് 17 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചത്. ആറു ബാറ്റർമാരും രണ്ടു വിക്കറ്റ് കീപ്പർമാരും അഞ്ചു പേസർമാരും മൂന്നു സ്പിന്നർമാരുമടക്കം എട്ടു ബൗളർമാരുമാണ് ടീമിലുള്ളത്. കോഹ്ലി ചേരുന്നതോടെ ബാറ്റർമാരുടെ എണ്ണം ഏഴാവും.
ട്വൻറി20 പരമ്പരയിൽ നായകനായ രോഹിത് ശർമ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവർക്കും ടെസ്റ്റ് ടീമിൽനിന്ന് വിശ്രമം നൽകി. വൃദ്ധിമാൻ സാഹക്കൊപ്പം കെ.എസ്. ഭരതായിരിക്കും രണ്ടാം കീപ്പർ. അതേസമയം, ടെസ്റ്റ് ടീമിലുണ്ടായിരുന്ന ഹനുമ വിഹാരി, ശർദുൽ ഠാക്കൂർ എന്നിവരെ ഒഴിവാക്കി. മായങ്ക് അഗർവാളും ശേയ്രസ് അയ്യരും തിരിച്ചെത്തിയിട്ടുണ്ട്.
രോഹിതിെൻറ അഭാവത്തിൽ മായങ്കിനും കോഹ്ലിയില്ലാത്ത ആദ്യ ടെസ്റ്റിൽ ശ്രേയസിനും അവസരം ലഭിക്കുമെന്നാണ് സൂചന. മുമ്പും ടെസ്റ്റ് ടീമിെൻറ ഭാഗമായിട്ടുണ്ടെങ്കിലും ശ്രേയസ് ഇതുവരെ പഞ്ചദിനത്തിൽ അരങ്ങേറിയിട്ടില്ല. രവീന്ദ്ര ജദേജക്കും ആർ. അശ്വിനുമൊപ്പം സ്പിൻ വിഭാഗത്തിൽ അക്സർ പട്ടേലിനും ജയന്ത് യാദവിനും അവസരം ലഭിച്ചു.
പേസ് ബൗളിങ്ങിൽ ഇശാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ സ്ഥാനം നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് പര്യടനത്തിൽ അവസാന നിമിഷം ടീമിലെത്തിയ പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ട്. കുറച്ചുകാലമായി ടീമിലുള്ള വിഹാരി മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകുേമ്പാൾ സ്ഥാനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരമായിരുന്നു.
വിഹാരിയെ ഒഴിവാക്കാൻ കാരണമെന്താണെന്ന് സെലക്ടർമാർ വ്യക്തമാക്കിയിട്ടില്ല. നേരത്തേ, പ്രഖ്യാപിച്ച ടീമിലില്ലെങ്കിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള എ ടീമിൽ താരത്തെ ഉൾപ്പെടുത്തുമെന്നാണ് സൂചന. മൂന്നു മത്സര ട്വൻറി20 പരമ്പരക്കുശേഷം ഈമാസം 25 മുതൽ 29 വരെ കാൺപൂരിലും അടുത്തമാസം മൂന്നു മുതൽ ഏഴു വരെ മുംബൈയിലുമാണ് ടെസ്റ്റ് മത്സരങ്ങൾ.
ടീം: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), ചേതേശ്വർ പുജാര (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ, കെ.എസ്. ഭരത്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, അക്സർ പട്ടേൽ, ജയന്ത് യാദവ്, ഇശാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ. വിരാട് കോഹ്ലി (രണ്ടാം ടെസ്റ്റിൽ മാത്രം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.