വീണ്ടും രക്ഷാദൗത്യവുമായി കോഹ്​ലി; വനിതാ താരത്തി​െൻറ അമ്മയുടെ ചികിത്സക്ക്​ 6.77 ലക്ഷം രൂപ നൽകി

കോവിഡ്​ കാലത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മനുഷ്യ സ്​നേഹത്തി​െൻറ ഉത്തമ മാതൃകയുമായി മുന്നേറുകയാണ്. ഭാര്യ അനുഷ്ക ശർമക്കൊപ്പം ധനസമാഹരണം ആരംഭിച്ച കോഹ്‌ലി നിരവധി പേർക്കാണ്​ താങ്ങായത്​. ഇതി​െൻറ അവാസനത്തെ ഉദാഹരണമാണ്​ മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം കെ.എസ്​. ശ്രവന്തി നായിഡുവി​െൻറ അമ്മയുടെ കോവിഡ്​ ചികിത്സക്കായി 6.77 ലക്ഷം രൂപ നൽകിയത്​.

അതിദയനീയമായ അവസ്​ഥയിലൂടെ കടന്നുപോകുന്ന ശ്രവന്തി ബി.സി.സി.ഐയോടും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനോടും സഹായം അഭ്യർത്ഥിച്ചിരുന്നു. കോവിഡ്​ ബാധിച്ച മാതാപിതാക്കളുടെ ചികിത്സക്കായി മുൻ താരം ഇതിനകം തന്നെ 16 ലക്ഷം രൂപയാണ്​ ചെലവഴിച്ചത്​. അമ്മ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്​. അച്ഛൻ ഐ.സി.യുവിലും. ഇതറിഞ്ഞതോടെയാണ്​ കോഹ്​ലി സഹായവുമായി എത്തിയത്​.

'അദ്ദേഹത്തി​െൻറ സ്വതസിദ്ധമായ പ്രതികരണത്തിൽ ഞാൻ അത്ഭുതപ്പെട്ടു. മികച്ച ക്രിക്കറ്റ് കളിക്കാരനിൽനിന്നുള്ള ഒരു മികച്ച പ്രതികരണമായിരുന്നുവത്​. കോഹ്‌ലിക്കൊപ്പം വിഷയം ഏറ്റെടുത്ത ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ. ശ്രീധറിനും നന്ദി' ^ശ്രവന്തി പറഞ്ഞു.

മഹാമാരിയെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി നേരത്തെ രണ്ടു കോടി രൂപ താര ദമ്പതികൾ സംഭാവന നൽകിയിരുന്നു. കോഹ്‌ലിയെ കൂടാതെ മറ്റ് ക്രിക്കറ്റ് താരങ്ങളായ ഹനുമ വിഹാരി, സുരേഷ് റെയ്‌ന എന്നിവരും കോവിഡിനെതിരായ പോരാട്ടത്തിൽ മികച്ച പിന്തുണയാണ്​ നൽകുന്നത്​.

34കാരിയായ ​ശ്രവന്തി നാല് ഏകദിനവും ഒരു ടെസ്​റ്റും ഇന്ത്യക്കായി കളിച്ചു. 2014ലെ വേൾഡ്​ കപ്പ്​ ട്വൻറി20 അരങ്ങേറ്റത്തിൽ ഒമ്പത്​ റൺസിന്​ നാല്​ വിക്കറ്റെടുത്ത്​ റെക്കോർഡും സ്വന്തമാക്കി. 

Tags:    
News Summary - Kohli on rescue mission again; 6.77 lakh for the treatment of the mother of the woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT