സമൂഹ മാധ്യമങ്ങളിലും ​'കിങ്' കോഹ്‍ലി; ട്വിറ്ററിനും ഇൻസ്റ്റഗ്രാമിനും പുറമെ ഫേസ്ബുക്കിലും 50 ദശലക്ഷം ഫോളോവേഴ്‌സ്

സമൂഹ മാധ്യമങ്ങളിൽ ഏറെപേർ പിന്തുടരുന്ന താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കളിക്കമ്പക്കാർക്ക് പുറമെ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. താരം പങ്കുവെക്കുന്ന കുറിപ്പുകൾക്കും ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

പ്രമുഖ സമൂഹ മാധ്യമങ്ങളായ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ 50 ദശലക്ഷം ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് 34കാരൻ. ഫേസ്ബുക്കിൽ 50 ദശലക്ഷം ഫോളോവേഴ്‌സ് ആയതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ക്രിക്കറ്റ് കളിക്കാരനായി അദ്ദേഹം.

ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തിൽ, 505 ദശലക്ഷം പേരുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതുള്ളപ്പോൾ 381 ദശലക്ഷം പേരുമായി മെസ്സി രണ്ടാമതും 225 ദശലക്ഷവുമായി കോഹ്‍ലി മൂന്നാമതുമാണ്. ബ്രസീൽ ഫുട്ബാൾ താരം നെയ്മർ 187 ദശലക്ഷം ഫോളോവേഴ്സുമായി നാലാം സ്ഥാനത്തുണ്ട്.

ഇപ്പോൾ ന്യൂസിലാൻഡിൽ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽനിന്ന് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് പരമ്പരയിൽ അദ്ദേഹം കളത്തിൽ തിരിച്ചെത്തും. ഡിസംബർ നാല് മുതൽ 26 വരെ നടക്കുന്ന പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്.

Tags:    
News Summary - Kohli is the King in social media; 50 million followers on Facebook apart from Twitter and Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.